SignIn
Kerala Kaumudi Online
Saturday, 07 November 2026 11.18 AM IST

എത്ര കടുത്ത കറകളും അകറ്റാം, ടൂത്ത്  പേസ്റ്റ് മതി; മിനിട്ടുകൾക്കുള്ളിൽ ടോയ്ലറ്റ് വെട്ടിത്തിളങ്ങും

toilet
പ്രതീകാത്മക ചിത്രം

വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ടോയ്‌ലറ്റ്. എന്നാൽ എത്ര വൃത്തിയാക്കിയാലും കറകളും ദുർഗന്ധവും നീങ്ങാൻ വലിയ പ്രയാസമാണ്. ദിവസവും മണിക്കൂറുകൾ ചെലവഴിക്കാതെ തന്നെ എളുപ്പവഴികളിലൂടെ ടോയ്‌ലറ്റ് വൃത്തിയാക്കിയാലോ? ക്ലോസറ്റിനടകം നല്ല തിളക്കം ലഭിക്കുന്ന ഈ വിദ്യയ്ക്ക് അമിത പണവും ആവശ്യമില്ല.

ആവശ്യമായ സാധനങ്ങൾ

  1. വെള്ളിച്ചെണ്ണ
  2. ടൂത്ത് പേസ്റ്റ്
  3. ബേക്കിംഗ് സോഡ

ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണയും ടൂത്ത് പേസ്റ്റും ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ഈ മിശ്രിതം ബാത്ത്റൂമിലെ ടൈലുകളിൽ ഉരച്ചാൽ എത്ര കടുത്ത കറയും മാറി വെട്ടിത്തിളങ്ങും. ഒരു തുണിയിൽ മുക്കിവേണം മിശ്രിതം ടൈലുകളിൽ ഉരയ്ക്കാൻ. അടുക്കളയിൽ അടുപ്പിന്റെ അടുത്തുള്ള ടൈലുകളും ഇത്തരത്തിൽ വൃത്തിയാക്കാം.

ക്ലോസറ്റ് വൃത്തിയാക്കുന്നതും പ്രധാനമാണ്. കറകളും പാടുകളും അകറ്റാൻ ക്ലോസറ്റിനുള്ളിൽ വിനാഗിരി ഒഴിച്ച് ഒരു രാത്രി മുഴുവൻ അതേനിലയിൽ തുടരാൻ അനുവദിക്കുക. പിന്നീട് അൽപം ബേക്കിംഗ് സോഡ കൂടിയിട്ട് ടോയ്ലറ്റ് ബ്രഷ് ഉപയോഗിച്ച് നല്ലപോലെ ഉരച്ച് വൃത്തിയാക്കി ഫ്ലഷ് ചെയ്യാം. ഇത് ക്ലോസറ്റ് പുതിയത് പോലെയാക്കുന്നു. പെട്ടെന്ന് വൃത്തിയാക്കാൻ വിനാഗിരിയും ബേക്കിംഗ് സോഡയും കലർത്തി ലായിനി തയ്യാറാക്കിയ ശേഷം ഇത് ക്ലോസറ്റിൽ ഒഴിച്ച് ഉരച്ചു കഴുകിയാലും മതി. ക്ലോസറ്റ് മിനിട്ടുകൾക്കുള്ളിൽ വെട്ടിത്തിളങ്ങും.

English Summary

Keeping toilets clean and sparkling can be challenging, especially when dealing with stubborn stains and unpleasant odours. Simple household ingredients such as coconut oil, toothpaste, baking soda and vinegar can be used as cleaning aids.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOILET CLEANING TIPS, BATHROOM CLEANING HACKS, REMOVE TOILET STAINS, BAKING SODA CLEANING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE