
കൊച്ചി: മൂന്ന് വർഷത്തേക്ക് തുടർച്ചയായ കണക്ടിവിറ്റി ഉറപ്പാക്കുന്ന പുതിയ റീചാർജ് പ്ലാനുമായി റിലയൻസ് ജിയോ. 10,000 രൂപ വിലയുള്ള പ്ലാനിലൂടെ ഒറ്റ റീചാർജിൽ 36 മാസത്തെ സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ന് മുതൽ പ്ലാൻ ലഭ്യമാകും.ദിവസം 2.5 ജി.ബി അതിവേഗ ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്.എം.എസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. വാർഷിക റീചാർജിന്റെ ആവശ്യമില്ലാതെ മൂന്ന് വർഷത്തേക്ക് ഒരേ നിരക്കിൽ സേവനം ലഭ്യമാക്കും.
ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലസ് ഹോളിവുഡ് സബ്സ്ക്രിപ്ഷൻ, 12 മാസത്തെ ക്യാൻവ പ്രോ ലൈറ്റ് അംഗത്വം, 50 ജി.ബി ജിയോ എ.ഐ ക്ലൗഡ് സംഭരണശേഷി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൈജിയോ ആപ്പ്, ജിയോ വെബ്സൈറ്റ്, ജിയോ സ്റ്റോറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ തുടങ്ങിയവയിലൂടെ പ്ലാൻ റീചാർജ് ചെയ്യാം.
ആകർഷണങ്ങൾ
പ്ലാൻ നിരക്ക്: ₹10,000
കാലാവധി: 3 വർഷം
പ്രതിദിന ഡാറ്റ: 2.5 ജി.ബി
എസ്.എം.എസ്: 100 പ്രതിദിനം
ക്ലൗഡ് സംഭരണം: 50 ജി.ബി
ക്യാൻവ പ്രോ ലൈറ്റ്: 12 മാസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |