ഗ്യാനേഷ് കുമാറിനവ്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് മുംബയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ വാർത്തകളിൽ ഇടംനേടിയിരുന്നു. ബോളിവുഡ് സൂപ്പർതാരം അമീർഖാന്റെ അന്തരവൻ കൂടിയാണ് ഇമ്രാൻ ഖാൻ. പ്രതിഷേധത്തിൽ പങ്കെടുത്ത താരത്തിനോട് ഇന്ത്യ വിടാൻ മുംബയ് പൊലീസ് ആവശ്യപ്പെട്ടച് ഇന്നലെയാണ്. യു,എസ് പൗരത്വമുള്ള ഇമ്രാൻ ഒ.സി.ഐ കാർഡിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് കഴിയുന്നത്.
മുംബയിലെ കർജാത്തിലാണ് ഇമ്രാൻഖാന്റെ വസതി. പച്ചപ്പും കുന്നുകളും നിറഞ്ഞ പ്രകൃതിഭംഗി നിറഞ്ഞ അന്തരീക്ഷമാണ് വീടിനെ ആകർഷകമാക്കുന്നത്. വീടിന്റെ രൂപകല്പയും ഇമ്രാനാണ് നിർവഹിച്ചതെന്ന പ്രത്യേകതയുമുണ്ട്. 2024ൽ ഇൻസ്റ്റഗ്രാമിലൂടെ വീടിന്റെ നിർമ്മാണ വിശേഷങ്ങൾ താരം പങ്കുവച്ചിരുന്നു. വർഷങ്ങൾ നീണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഇമ്രാൻ ആയിരുന്നു, വീടിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിൽ വരെ താരത്തിന്െ നേരിട്ട സ്പർശം ഉണ്ടയാിരുന്നു. പ്രകൃതിഭംഗി പരമാവധി നിലനിറുത്തി അതിവോട് ഇണങ്ങുന്ന രീതിയിൽ വീട് നിർമ്മിക്കുകയായിരുന്നു ലക്ഷ്യം.
സ്ഥലവും കാലാവസ്ഥയും പഠിച്ച് രൂപകല്പന
വീട് നിർമ്മിക്കുന്നതിന് മുമ്പ് ഒരുവർഷത്തോളം വിവിധ സമയങ്ങളിൽ സ്ഥലത്തെത്തി പരിസരത്തെ ഇമ്രാൻ നിരീക്ഷിച്ചു. സൂര്യോദയവും അസ്തമയവും തൊട്ടടുത്തുള്ള അരുവികളിലെ നീരൊഴുക്കും കാലാവസ്ഥകൾക്കനുസരിച്ച് മാറുന്ന സസ്യജാലങ്ങളെ കുറിച്ചുമെല്ലാം പഠനം നടത്തി. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വീടിവ്റെ രൂപരേഖയിൽ മാറ്റം വരുത്തിയത്. പ്രകൃതിയെ നശിപ്പിക്കുന്നതിന് പകരം അവ ആസ്വദിക്കാനുള്ള അഭയകേന്ദ്രമായിരിക്കമം വീടെന്നാണ് തന്റെ സങ്കല്പമെന്നും താരം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |