മിക്ക വീടുകളിലും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് എലിശല്യം. വസ്ത്രങ്ങളും അടുക്കളയിലെ സാധനങ്ങളും നശിപ്പിക്കുന്നതിനൊപ്പം മാരകമായ രോഗങ്ങൾ പരത്താനും ഇവ കാരണമാകാറുണ്ട്. ഇത്തരത്തിൽ വലിയ ശല്യക്കാരായ എലികളെ തുരത്താൻ പൊതുവെ വിപണിയിൽ നിന്ന് വാങ്ങുന്ന വിഷമാണ് ഉപയോഗിക്കുന്നത്. കുട്ടികളുള്ള വീട്ടിൽ ഇവ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. എന്നാൽ ദിവസവും വീട്ടിൽ വാങ്ങുന്ന പാലിന്റെ കവർ മാത്രം ഉപയോഗിച്ച് എലികളെ ഒറ്റ ദിവസംകൊണ്ട് എളുപ്പത്തിൽ തുരത്താനാകും. എങ്ങനെയാണ് പാൽ കവർ ഉപയോഗിച്ച് എലികളെ തുരത്തേണ്ടതെന്ന് നോക്കാം.
പാലിന്റെ മണം എലികളെ പെട്ടെന്ന് ആകർഷിക്കുമെന്നാണ് പറയുന്നത്. ഇതിനായി ആദ്യം കഴുകാത്ത ഒരു പാൽ കവർ എടുക്കണം. ഇനി ഒരു കത്രിക ഉപയോഗിച്ച് ഈ പാൽ കവറിനെ ഏറ്റവും ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഒരു ബൗളിലേയ്ക്ക് നാല് ടേബിൾ സ്‌പൂൺ ആട്ടമാവ് എടുക്കണം. ആട്ടമാവിന് പകരം മൈദയോ കടലമാവോ എടുക്കാം.
ഇതിലേയ്ക്ക് രണ്ട് ടേബിൾ സ്‌പൂൺ ശർക്കര ചിരകിയത് കൂടി ചേർത്തുകൊടുക്കണം. ഇനി ഇത് നന്നായി ഇളക്കിയോജിപ്പിക്കണം. ശേഷം വെള്ളത്തിന് പകരം പലഹാരങ്ങൾ വറുക്കാൻ ഉപയോഗിച്ച എണ്ണയുടെ ബാക്കി ഒഴിച്ചുവേണം മാവ് കുഴയ്ക്കാൻ. ഉദാഹരണത്തിന് പപ്പടം, പൂരി, വട, വാഴക്കപ്പം, മീൻ എന്നിവ പൊരിച്ച എണ്ണ ഉപയോഗിക്കാം. ഇത് ചപ്പാത്തിയുടെ പരുവത്തിൽ കുഴച്ചെടുക്കണം.
ശേഷം ഈ ഉരുളയെ ചെറിയ ഉരുളകളാക്കി മാറ്റണം. ഇനി ഓരോ ഉരുളയുടെ നടുക്ക് ചെറിയൊരു കുഴിയുണ്ടാക്കി നേരത്തെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവച്ചിരിക്കുന്ന പാൽ കവർ ഇതിനുള്ളിലേയ്ക്ക് വച്ചുകൊടുത്ത് വീണ്ടും ഉരുളയാക്കണം. ഈ ഉരുളകൾ വീട്ടിൽ എലിശല്യമുള്ള ഭാഗങ്ങളിൽ വച്ചാൽ മതി. ഗോതമ്പിന്റെയും എണ്ണയുടെയും മണം കാരണം എലി ഇത് കഴിക്കുകയും വയറ്റിൽ പ്ലാസ്റ്റിക് ചെന്ന് എലി ചത്തുപോവുകയും ചെയ്യും.
Rats are a common household nuisance, damaging clothes and kitchen items while spreading dangerous diseases. Although many people use commercial rat poison, it can be unsafe in homes with children. A simple alternative reportedly involves reusing everyday milk packets to help keep rats away. The article explains how to use this household method.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |