SignIn
Kerala Kaumudi Online
Sunday, 26 July 2026 6.46 PM IST

വീട്ടിലെ ഈ സ്ഥലങ്ങളിൽ പാമ്പുകൾ ഒളിഞ്ഞിരിക്കും; രാത്രി ഉറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്യണം

snake

വേനൽച്ചൂടും ഇടയ്ക്ക് പെയ്യുന്ന മഴയും കാരണം ഇഴജീവികൾ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്. വിഷപാമ്പുകൾ പലപ്പോഴും വീട്ടിനുള്ളിലാണ് അഭയം തേടുന്നത്. അപ്പോൾ ഒരു ചെറിയ അശ്രദ്ധ പോലും ജീവന് തന്നെ ഭീഷണിയായി മാറുന്നു. വീട്ടിൽ പാമ്പുകൾ പ്രധാനമായും ഒളിച്ചിരിക്കുന്ന ചില സ്ഥലങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കിയാലോ? രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഈ സ്ഥലങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.

വീട്ടിൽ ബക്കറ്റുകളും തുണികൾ കൂട്ടിയിട്ട സ്ഥലങ്ങളും പരിശോധിക്കുന്നത് നല്ലതാണ്. ഒരു ഒളികേന്ദ്രമായാണ് പാമ്പ് ഇതിന് കാണുന്നത്. അതിനാൽ രാത്രിയിൽ ബക്കറ്റുകളും മറ്റും തലകീഴായി വയ്ക്കുക. കൂടാതെ തുണികൾ കൂട്ടിയിടാതിരിക്കാൻ ശ്രമിക്കണം. കിടക്കകൾക്കും ഫർണിച്ചറിനും താഴെ ഇരുണ്ട സ്ഥലങ്ങളിൽ അഭയം തേടാൻ പാമ്പുകൾ ശ്രമിക്കാറുണ്ട്. കിടക്കുന്നതിന് മുൻപ് കട്ടിലിന്റെ താഴേയും സോഫ പോലുള്ള ഫർണിച്ചറിന്റെ താഴേയും പരിശോധിക്കുക.

സ്റ്റോർ റൂമിലെ പഴയ സാധനങ്ങൾക്കിടയിൽ പാമ്പുകൾ ഒളിഞ്ഞിരിക്കാം. അതിനാൽ ഇടയ്ക്കിടെ സ്റ്റോർ റൂ വൃത്തിയാക്കുക. കൂടാതെ ജനലുകൾക്കും വാതിലിനും പിന്നിൽ പാമ്പുകൾ ഒളിഞ്ഞിരിക്കാൻ സാദ്ധ്യതയുണ്ട്. പടികളിൽ തണുപ്പ് ഉള്ളതിനാൽ പാമ്പ് അവിടെ കിടക്കാനും സാദ്ധ്യതയുണ്ട്. അതിനാൽ പടികളിൽ ചവിട്ടുന്നതിന് മുൻപ് ശ്രദ്ധിക്കണം. അടുക്കളയിലും കുളിമുറിയിലും എപ്പോഴും തണുപ്പും വെള്ളവും ഉണ്ടാകും. ഇത് ഇഴജീവികളെ അവിടെ തുടരാൻ പ്രേരിപ്പിക്കും. അതിനാൽ എല്ലാസമയവും ജാഗ്രത പാലിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY