SignIn
Kerala Kaumudi Online
Monday, 09 November 2026 12.21 AM IST

സംഗീത പരിശീലനത്തിന് പ്രത്യേക മുറി, മനോഹരമായ ബാൽക്കണി, ശ്രേയ ഘോഷാലിന്റെ മുംബയിലെ വീട്

shreya-ghoshal-
ശ്രേയ ഘോഷാൽ

ഇന്ത്യയിലെ മുൻനിര ഗായികമാരിൽ ഒരാളാണ് ശ്രേയ ഘോഷാൽ. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഗായികയായ ശ്രേയ മലയാളികൾക്കും പ്രിയങ്കരിയാണ്. മലയാളത്തിലെയും തമിഴിലെ ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് മലയാളികൾക്ക് ശ്രേയയെ പ്രിയങ്കരിയാക്കിയത്. ചാന്തു തൊട്ടില്ലേ,​ അനുരാഗ വിലോചനനായി,​ പാട്ടിൽ ഈ പാട്ടിൽ,​ കാത്തിരുന്ന് കാത്തിരുന്ന്,​ കാർമുകിലിൻ. എന്നിവ അവയിൽ ചിലതു മാത്രം. മികച്ച ഗായികയ്ക്കുള്ള അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് ശ്രേയയെ തേടിയെത്തിയത്. സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന രാമായണത്തിലും ശ്രേയയുടെ ഗാനങ്ങളുണ്ട്.

ഫുഡ് വിത്ത് ഫറാ എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിൽ ശ്രേയ ഘോഷാൽ ഫറാ ഖാനെയും ഷെഫ് ദിലീപിനെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ശ്രേയയുടെ ശബ്ദം പോലെ ഊഷ്മളതയും സുഖരമായ അന്തരീക്ഷവും നിറഞ്ഞതാണ് താരത്തിന്റെ വീടും.

മുംബയിലെ വീട്ടുവിശേഷങ്ങൾ

തടി കൊണ്ടുള്ള ഫിനിഷിംഗാണ് വീടിന്റെ പ്രവേശനഭാഗത്തിന്റെ പ്രത്യേകത. പ്ധഘാന വാതിലിന് സമീപം ഏതാനും കാബിനറ്റുകളും ഒരുക്കിയിട്ടുണ്ട്. അകത്തേക്ക് കടന്നാൽ ക്രീം നിറത്തിലുള്ള ചുവരുകളും മഞ്ഞ നിറത്തിലുള്ള മൃദുവായ വെളിച്ചവും നിങ്ങളെ സ്വാഗതം ചെയ്യും. ഡൈനിംഗ് ഏരിയയും ലിവിംഗ് റൂമും പരസ്പരം വേർതിരിക്കാതെ ഒരുക്കിയ ഓപ്പൺ ഫ്ലോ‍ർ പ്ലാനാണ് വീട്ടിലുള്ളത്. തടി കൊണ്ടുള്ള ഡൈനിംഗ് ടേബിളിന് സമീപത്തായി ശ്രേയയുടെ പിയാനോയും കാണാം. സംഗീത പരിശീലനത്തിനായി താരം ഉപയോഗിക്കുന്ന പിയനോയാണ് ഇത്.

ലിവിംഗ് റൂമിലെ ഇരിപ്പിടങ്ങൾ ടെലിവിഷന് അഭിമുഖമായല്ല ക്രമീകരിച്ചിരിക്കുന്നത്. ബാൽക്കണിയിൽ നിന്ന് മനോഹരമായ നഗരക്കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിലാണ് ഇവയുടെ ക്രമീകരണം. ചെടികൾ കൊണ്ട് അലങ്കരിച്ച ബാൽക്കണിയിൽ അഭിമുഖമായി രണ്ട് തടിക്കസേരകളുമുണ്ട്.

അതിഥികൾക്കായി ഒരുക്കിയ മുറിയാണ് സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനത്തിനും ശ്രേയ വിനിയോഗിക്കുന്നത്. സ്ഥലസൗകര്യം പരമാവധി മറികടക്കാനായി ചുവരിൽ മടക്കിവയ്ക്കാവുന്ന കിടക്കയാണ് സ്ഥാപിച്ചിരിക്കുന്നത്. അതിഥികൾ എത്തുമ്പോൾ കിടക്ക നിവർത്തുകയും അല്ലാത്ത സമയങ്ങളിൽ മടക്കിവച്ച് മുറി കൂടുതൽ വിശാലാമാക്കാം.

കറുത്ത കൗണ്ടർ ടോപ്പും വെള്ള നിറത്തിലുള്ള കാബിനറ്റുകളുമാണ് അടുക്കളയുടെ പ്രത്യേകത. കൗണ്ടറിന് പിന്നിൽ പ്രിന്റ‌ഡ് ടൈലുകൾ സ്ഥാപിച്ചാണ് അടുക്കളയ്ക്ക് കൂടുതൽ നിറപ്പകിട്ട് നൽകിയിരിക്കുന്നത്.

English Summary

Five-time national award winner and acclaimed Indian singer Shreya Ghoshal recently showcased her Mumbai residence in a "Food with Farah" episode. Her home features wooden finishes, cream walls with soft yellow lighting, an open-plan living/dining area, and a piano for practice. The balcony offers city views, and a versatile guest room includes a fold-away bed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHREYA GHOSHAL HOUSE, SHREYA GHOSHAL SINGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE