
നമുക്ക് ഏവർക്കും വലിയ അറപ്പുളവാക്കുന്ന ജീവിയാണ് ഒച്ചുകൾ. മഴക്കാലമായതോടെ മറ്റ് ക്ഷുദ്രജീവികളെപ്പോലെ ഇവയും വീട്ടിലേക്ക് വരാൻ സാദ്ധ്യത കൂടുതലാണ്. നടക്കുന്ന വഴിയിലും ചുമരിലും കുളിമുറിയിലുമെല്ലാം ഇവ വന്നിരിക്കുകയും പതുക്കെ നീങ്ങുകയുമൊക്കെ ചെയ്യുന്നത് കാണാം. ഇവയുടെ ശല്യം ഒഴിവാക്കാൻ രാസവസ്‌തു സ്‌പ്രേകളും ലോഷനുകളുമൊക്കെ ലഭ്യമാണ്.
എന്നാൽ ഇവ ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് എങ്ങനെ ഒച്ചിനെ ഒഴിവാക്കാം. അക്കാര്യമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ തണുപ്പുള്ളതും ഈർപ്പമേറിയതുമായ ചെടികളും പൊഴിഞ്ഞുകിടക്കുന്ന ഇലകളും വീട്ടുപരിസരത്ത് ഒഴിവാക്കുക. ഇവ ഒച്ചുകൾക്ക് സുഖമായി കഴിയാനുള്ള പ്രദേശങ്ങളാണ്. ഇവ ഒഴിവാക്കി പരിസരം വൃത്തിയാക്കി വയ്‌ക്കണം.
കാപ്പിപൊടി: ഉപയോഗം കഴിഞ്ഞ കാപ്പിപൊടിയുടെ ബാക്കിയുണ്ടെങ്കിൽ അത് വീടിനോട് ചേർന്നുള്ള ചെടികളുടെ ചുവട്ടിലിടാം. കാപ്പിയുടെ മണം ഒച്ചുകൾക്ക് ഒട്ടും ഇഷ്‌ടമല്ല. ഇവിടെനിന്നും അവ അകന്ന് പോകാൻ ഇത് ഇടയാക്കും.
പക്ഷികൾ, തവളകൾ: കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാം. എന്നാൽ വീട്ടുപരിസരത്ത് ഒച്ചുകളെ ഇരയാക്കുന്ന പക്ഷികൾക്കും തവളകൾക്കുമടക്കം സൗകര്യമുണ്ടായാൽ ഇവയുടെ ശല്യമൊഴിവാക്കാം.
മുട്ടത്തോട്: ഒച്ച്ശല്യമുള്ള ചെടികൾക്കടുത്ത് മുട്ടത്തോട് പൊട്ടിച്ചിട്ടാൽ അവ ഒച്ചിന്റെ സഞ്ചാരവഴിയെ തടസപ്പെടുത്തും. ഇത് അവയെ അകന്നുപോകാൻ പ്രേരിപ്പിക്കും.
വിനാഗിരി സ്‌പ്രേ: വീട്ടിൽ ഏറ്റവും എളുപ്പം ചെയ്യാവുന്നൊരു വഴിയാണ്. അൽപം വെള്ളമെടുത്ത് അതിൽ മൂന്ന് സ്‌പൂൺ വിനാഗിരി കലർത്തി ഒച്ചിനുനേരെ സ്പ്രേ ചെയ്‌താൽ അവ അപ്പോൾതന്നെ നശിച്ചുപോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |