കൊച്ചി: അന്റാർട്ടിക്കയിലേക്കുള്ള 46-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേഷണത്തിൽ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിലെ (സിഫ്റ്റ്) ഗവേഷണ വിദ്യാർത്ഥിനി ആതിര എ.എസ് പങ്കാളിയാകുന്നു. നവംബർ ഏഴിന് പുറപ്പെടുന്ന സംഘത്തിനൊപ്പം അന്റാർട്ടിക്കയിലെ മൈത്രി ഗവേഷണ കേന്ദ്രത്തിൽ ആതിര ഗവേഷണം നടത്തും.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻ.സി.പി.ഒ.ആർ) ഏകോപിപ്പിക്കുന്ന ‘അന്റാർട്ടിക്കയിലെ പ്രകൃതിവ്യവസ്ഥകളിലെ മലിനീകരണ ഘടകങ്ങളുടെ വിലയിരുത്തൽ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഗവേഷണം. സിഫ്റ്റും എൻ.സി.പി.ഒ.ആയും സഹകരിച്ചാണ് പഠനം നടത്തുന്നത്. അന്റാർട്ടിക്കയിലെ മണ്ണിൽ കാണപ്പെടുന്ന ആക്ടിനോമൈസീറ്റുകൾ എന്ന സൂക്ഷ്മജീവികളുടെ വൈവിദ്ധ്യം പഠിക്കുകയാണ് ആതിരയുടെ ലക്ഷ്യം.
ആതിരയുടെ പങ്കാളിത്തം സിഫ്റ്റിന്റെ ഗവേഷണ പ്രവർത്തനങ്ങൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ദേശീയ-അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു. എം.എസ്.സി ബിരുദധാരിയായ ആതിര തിരുവനന്തപുരം മലയൻകീഴ് മാച്ചേൽ സ്വദേശിനിയാണ്. ഫയർ, റെസ്ക്യൂ ഫോഴ്സ് വകുപ്പിൽ ഉദ്യോഗസ്ഥനായ ജിതിൻ ഐ.എസാണ് ഭർത്താവ്.
Athira A.S., a research scholar at Kochi's Central Institute of Fisheries Technology (CIFT), will join India's 46th Antarctic scientific expedition departing on November 7. At the Maitri research station, she will study the diversity of actinomycetes in Antarctic soil as part of a pollution assessment project coordinated by the National Centre for Polar and Ocean Research.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |