60 ദിവസം തുടർച്ചയായി ഉറങ്ങി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ യുവതിക്ക് സമ്മാനം 9.6 ലക്ഷം രൂപ. മുംബയ് സ്വദേശിനിയായ ജിനിയ ചാറ്റർജിയാണ് വേക്ക്‌ഫിറ്റ് സംഘടിപ്പിച്ച സ്ളീപ്പ് ഇന്റേൺഷിപ്പിന്റെ അഞ്ചാം സീസണിൽ വിജയിയായത്. ലക്ഷങ്ങളുടെ സമ്മാനത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാനുള്ള സൗജന്യ ടിക്കറ്റുമുണ്ട്.
രണ്ട് മാസത്തെ മത്സരത്തിൽ ഇന്ത്യയിലുടനീളമുള്ള പത്തുപേരാണ് മത്സരിച്ചത്. രണ്ട് ലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് പത്തുപേരെ തിരഞ്ഞെടുക്കുകയായിരുന്നു. ആവശ്യത്തിന് ഉറങ്ങുക, കൃത്യമായ ദിനചര്യ പാലിക്കുക, ലീഡർബോർഡിൽ ഇടം നേടുന്നതിനായി പ്രതിവാര ചലഞ്ചുകളിൽ പങ്കെടുക്കുക എന്നതാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്. 60 ദിവസമാണ് മത്സര കാലാവധി. ഉറക്കത്തിനൊപ്പം പലവിധ ആക്ടിവിറ്റികളിൽ സ്‌കോർ ചെയ്യുക കൂടി വേണം. ഓരോ ആഴ്‌ചയും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നയാളെ 'പ്രോ സ്ളീപ്പർ' ആയി തിരഞ്ഞെടുക്കും.
മത്സരത്തിന്റെ അവസാനം രത്നഗിരി മണികണ്ഠൻ, ജിനിയ ചാറ്റർജി, മെഹക് കോട്ട് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. വൈൽഡ് കാർഡ് എൻട്രിയായി കരീം ഖാൻ എന്ന മത്സരാർത്ഥിയുമെത്തി. ഗ്രാൻഡ് ഫിനാലെയിൽ ഈ നാലുപേരാണ് മാറ്റുരച്ചത്.
2019ൽ ആണ് സ്ലീപ്പ് ഇന്റേൺഷിപ്പ് മത്സരം ആരംഭിച്ചത്. ആദ്യ നാല് സീസണുകളിലായി 10 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 65 ഇന്റേണുകൾക്കും ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിച്ചു.
Mumbai's Jiniya Chatterjee won Wakefit's fifth Sleep Internship Championship after completing the 60-day competition, earning a prize of ₹9.6 lakh and free holiday tickets. Selected from over two lakh applicants, she competed with nine others in sleep routines and weekly challenges. Ratnagiri's Manikandan and Mehak Kot secured the second and third positions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |