SignIn
Kerala Kaumudi Online
Wednesday, 04 November 2026 6.09 PM IST

മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളി; ലക്ഷ്യം കിരീടം, കമ്പം കരാട്ടെയിലും

kaziah-liz-mejo
കെസിയ ലിസ് മെജോ

2026ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടിയ മലയാളിയായ കെസിയ ലിസ് മെജോ 75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാനായി പുറപ്പെട്ടു. ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മത്സരവേദിയായ പ്യൂർട്ടോ റിക്കോയിലേയ്ക്ക് കെസിയ യാത്ര തിരിച്ചത്. ലിസ് മെജോയുടെ യാത്രാ ചിത്രങ്ങൾ മിസ് യൂണിവേഴ്‌സ് ഇന്ത്യ സംഘടന സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.

'രാജ്ഞി കീരിടം മാത്രമല്ല വഹിക്കുന്നത്, തന്റെ രാഷ്ട്രത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. പാരമ്പര്യത്തിൽ അണിഞ്ഞൊരുങ്ങി, അഭിമാനകിരീടം ചൂടി, 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായി മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കെസിയ ലിസ് മെജോ പ്യൂർട്ടോ റിക്കോയിലേക്കുള്ള തന്റെ യാത്ര ആരംഭിക്കുന്നു.' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരം പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വൽ അഗ്രെലോട്ട് കൊളീസിയത്തിലാണ് നടക്കുന്നത്. 2026 നവംബർ 24നാണ് ഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 130 രാജ്യങ്ങൾ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

19 വയസുകാരിയായ കെസിയ ബംഗളൂരുവിലെ മണിപ്പാൽ അക്കാഡമിയിലെ നിയമവിദ്യാർത്ഥിനിയാണ്. മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന, കേരളത്തിൽ നിന്നുള്ള ആദ്യ വിജയി കൂടിയാണ് കെസിയ. 17-ാം വയസിൽ 'മിസ് ടീൻ ദിവ 2024' കിരീടം സ്വന്തമാക്കിയിരുന്നു. 'മിസ് ടീൻ ഇന്റർനാഷണൽ 2025ൽ' ഇന്ത്യയെ പ്രതിനിധീകരിച്ച കെസിയ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ആദ്യം നടന്ന 'മിസ് യൂണിവേഴ്സ് കേരള 2026' കിരീടം നേടിയ കെസിയ, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്.

2007ൽ യുഎഇയിലെ അബുദാബിയിലാണ് കെസിയ ജനിച്ചത്. മാതാപിതാക്കൾ ആലപ്പുഴ മാവേലിക്കര സ്വദേശികളാണ്. എമിറേറ്റ്‌സ് നാഷണൽ സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നിലവിൽ നിയമപഠനം നടത്തുന്നതിനൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ്. 12 വർഷത്തോളം ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുള്ള കെസിയ, സംഗീതം, വയലിൻ, ഡ്രംസ്, കരാട്ടെ തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

A post shared by Miss Universe India (@missuniverseindiaorg)


English Summary

Kaziah Liz Mejo, the 2026 Miss Universe India winner from Kerala, has departed for Puerto Rico to represent India at the 75th Miss Universe competition. The 19-year-old law student from Bengaluru is the first winner from Kerala to represent India at the international pageant. The grand finale is scheduled for November 24, 2026, in San Juan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAZIAH LIZ MEJO, 75TH EDITION OF MISS UNIVERSE, MISS UNIVERSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE