SignIn
Kerala Kaumudi Online
Monday, 09 November 2026 12.17 PM IST

ഇവിടെ ട്രെയിൻ ഓടിക്കുന്നത് സ്‌ത്രീകൾ മാത്രം; ഇന്ത്യയിലെ ഈ മെട്രോ പാതയ്‌ക്ക് പ്രത്യേകതകളേറെ

pune-metro
പൂനെ മെട്രോയിലെ പിങ്ക് ലൈൻ

പൂനെ: പൊതുഗതാഗത മേഖലയിൽ സ്‌ത്രീശാക്തീകരണത്തിന് പുതിയ ദിശാബോധം നൽകുകയാണ് പൂനെ മെട്രോയുടെ പിങ്ക് ലൈൻ. നഗരത്തിലെ ഹിഞ്ചേവാഡി ഐടി ഹബ്ബിനെയും ശിവാജിനഗറിനെയും ബന്ധിപ്പിക്കുന്ന 23 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാത പൂർണമായും വനിതാ ജീവനക്കാരാണ് നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്‌ച ഉദ്‌ഘാടനം ചെയ്‌ത മെട്രോയുടെ മൂന്നാം പാതയായ ലൈൻ 3, തൊഴിൽ മേഖലയിലെ സ്‌ത്രീകളുടെ പങ്കാളിത്തം ഉയർത്തിക്കാട്ടുന്ന ശ്രദ്ധേയമായ ചുവടുവയ്‌പ്പാണ്.

പൂർണമായും ഉയരത്തിലുള്ള പാതയിലൂടെ സർവീസ് നടത്തുന്ന മെട്രോയുടെ മറ്റൊരു പ്രത്യേകത സൗരോർജ ഉപയോഗമാണ്. ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനവും സൗരോർജത്തിൽനിന്നാണ് ലഭിക്കുന്നത്. നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്രാമാർഗം ഒരുക്കാനും പിങ്ക് ലൈൻ ലക്ഷ്യമിടുന്നു. വനിതകൾമാത്രം മാത്രം ട്രെയിൻ നിയന്ത്രിക്കുന്ന സംവിധാനത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

English Summary

Pune Metro’s 23-km Pink Line, operated entirely by women, highlights women’s empowerment in public transport.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUNE METRO PINK LINE, WOMEN OPERATED METRO, WOMEN EMPOWERMENT, WOMEN METRO PILOTS, FEMALE METRO PILOTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE