റാംഗഡ്: സാരിയുടുത്ത്, കാലിൽ ചെരുപ്പുപോലുമില്ലാതെ 1600 മീറ്റർ ദൂരം വെറും ആറുമിനിറ്റിൽ ഓടിത്തീർത്ത് വീട്ടമ്മ. റാംഗഡ് ജില്ലയിലെ സോസോ ഗ്രാമവാസിയായ കവിതയുടെ അസാധാരണമായ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹോം ഗാർഡ് ജോലി നേടുന്നതിനുള്ള ശാരീരിക ക്ഷമതാ പരീക്ഷയുടെ ഭാഗമായി നടത്തിയ പരിശീലനത്തിനിടെയാണ് കവിതയുടെ മിന്നും പ്രകടനം ശ്രദ്ധിക്കപ്പെട്ടത്.
അനുവദിച്ചിരുന്ന 10 മിനിറ്റ് സമയപരിധിക്ക് ഏറെ മുൻപുതന്നെ ഫിനിഷിംഗ് ലൈൻ കടന്ന കവിതയുടെ പ്രകടനം കാഴ്‌ചക്കാരെയും പരിശീലകരെയും ഒരുപോലെ അമ്പരപ്പിച്ചു. ഔദ്യോഗിക തിരഞ്ഞെടുപ്പ് നടപടികൾക്ക് മുന്നോടിയായി ഒരു പ്രാദേശിക പരിശീലന അക്കാദമി സംഘടിപ്പിച്ച ഓട്ടം മത്സരത്തിലാണ് മറ്റ് ഉദ്യോഗാർത്ഥികൾക്കൊപ്പം കവിതയും പങ്കെടുത്തത്. സാരിയുടുത്ത് നഗ്നപാദയായി ഓടിയെത്തിയ കവിതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വൈറലായത്.
മൂന്ന് വർഷം മുൻപാണ് അസുഖബാധിതനായ ഭർത്താവ് ദീപക് മഹ്‌തോ മരിച്ചത്. ഇതോടെ രണ്ട് കൊച്ചുകുട്ടികളുടെ സംരക്ഷണച്ചുമതല കവിതയുടെ ചുമലിലായി. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പണം കണ്ടെത്താനായി സ്വകാര്യ സുരക്ഷാ ജീവനക്കാരിയായി ജോലി ചെയ്യേണ്ടിവന്നു. എന്നാൽ, ഈ വരുമാനം ആവശ്യങ്ങൾക്ക് തികയില്ലെന്ന് ബോദ്ധ്യമായതോടെ ഒരു സർക്കാർ ജോലി നേടണമെന്ന ലക്ഷ്യത്തോടെ കവിത പരിശ്രമം തുടങ്ങി.
ഹോം ഗാർഡ് നിയമന പരീക്ഷകളിൽ വിജയിക്കണമെന്ന ദൃഢനിശ്ചയത്തോടെ ദിവസവും പുലർച്ചെ നാലിന് എഴുന്നേറ്റ് പരിശീലനം നടത്തുകയാണ് കവിതയുടെ പതിവ്. ഗ്രാമീണ റോഡുകളിലൂടെ ഓടിയാണ് പരിശീലനം. സാമ്പത്തിക പരിമിതികൾ കാരണം റണ്ണിംഗ് ഷ്യൂസോ സ്‌പോർട്‌സ് ഡ്രസോ വാങ്ങാൻ കഴിയാത്തതിനാൽ സാധാരണ വസ്‌ത്രങ്ങളിലാണ് പലപ്പോഴും പരിശീലനം നടത്തുന്നത്. കുട്ടികൾ ഉറക്കം ഉണരുന്നതിന് മുൻപ് പരിശീലനം പൂർത്തിയാക്കാനും കവിത ശ്രദ്ധിക്കുന്നു.
ജാർഖണ്ഡ് ഹോം ഗാർഡ് നിയമനത്തിന്റെ ഭാഗമായി ഒക്‌ടോബർ 24 മുതൽ നവംബർ അഞ്ചുവരെ ശാരീരിക ക്ഷമതാ പരീക്ഷ നടക്കാനിരിക്കുകയാണ്. റാംഗഡ് ജില്ലയിൽ 284 ഒഴിവുകളിലേക്ക് നടത്തുന്ന നിയമനങ്ങളിൽ പകുതി ഒഴിവുകളും സ്‌ത്രീകൾക്കായാണ് സംവരണം ചെയ്‌തിരിക്കുന്നത്.
Kavita Mahato from Jharkhand is a widow. Her husband passed away three years ago. She works at a brick kiln and single-handedly supports her two children and her in-laws. 🔥
This woman was appearing for the Home Guard recruitment trial race in Jharkhand. Kavita completed the 1,600-metre race in just 6 minutes, barefoot and wearing a torn saree.
The final selection race is still remaining. We hope Kavita clears that as well. Even if she doesn’t, the government should give this woman a job.
Salute to Kavita Mahato’s Passion. Our people have immense potential, but due to difficult circumstances, they often never get the opportunity to showcase their talent.
— The Dalit Voice (@ambedkariteIND) October 6, 2026
Kavitha from Jharkhand went viral for running 1,600 metres in six minutes barefoot in a saree while training for a Home Guard job.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ക്ലിയർ റെയിൻ..
കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ പെയ്ത മഴയിൽ കോഴിക്കോട്
മാനാഞ്ചിറയിൽ നിന്നുള്ള ദൃശ്യം..