വാഷിംഗ്ടൺ: അമേരിക്കയുടെ ഗവേഷണ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഗവേഷകൻ ജേക്കബ് കോക്സൺ. യുഎസ് മുൻനിര എഐ ഗവേഷണ സ്ഥാപനങ്ങളായ ഓപ്പൺ എഐയിലും ആന്ത്രോപിക്കിലും ചൈനീസ് ചാരന്മാർ ഇതിനകം നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് കോക്സൺ വെളിപ്പെടുത്തിയത്.
ചൈനീസ് ചാരന്മാർ യുഎസിലെ എഐ ലാബുകളിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന കാര്യത്തിൽ എത്രത്തോളം ഉറപ്പുണ്ടെന്ന ചോദ്യത്തിന് 90 ശതമാനം ഉറപ്പുണ്ടെന്നായിരുന്നു കോക്സൺ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. രഹസ്യമായി രാജ്യത്ത് കടക്കാൻ സാധിച്ചാൽ അമേരിക്ക വികസിപ്പിക്കുന്ന എഐ മോഡലുകളും സാങ്കേതികവിദ്യകളും ചൈനയ്ക്ക് മോഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ മുൻനിര എഐ ലാബുകളിൽ അതിവേഗം നടക്കുന്ന സാങ്കേതിക വികസനം മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന ആശങ്കകൾ നേരത്തെ ഉന്നയിച്ച വ്യക്തിയാണ് കോക്സൺ.
ഓപ്പൺ എഐയിൽ ഗവേഷകനായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് ആന്ത്രോപിക്കിലേക്ക് മാറുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിൽ ആന്ത്രോപിക്കിൽ നിന്ന് രാജിവച്ച ശേഷമാണ് ആരോപണങ്ങളുമായി അദ്ദേഹം രംഗത്തത്തിയത്. ഈ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ സാധിച്ചാൽ അമേരിക്കയുടെ എഐ സാങ്കേതിക മുന്നേറ്റത്തെ ചൈനയ്ക്ക് രഹസ്യമായി ചോർത്തിയെടുക്കാൻ കഴിയുമെന്നാണ് കോക്സണിന്റെ വാദം. ഇത്തരം വിവരച്ചോർച്ച തടയാൻ എഐ കമ്പനികളിൽ കൂടുതൽ ശക്തമായ സുരക്ഷാ പരിശോധനകൾ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
പ്രതിരോധ മേഖലയിലെ കമ്പനികളിൽ വിദേശ ജീവനക്കാരെ നിയമിക്കുന്ന കാര്യങ്ങളിൽ കർശനമായ പരിശോധനകളാണ് നടക്കുന്നത്. എന്നാൽ സിലിക്കൺ വാലിയിലെ എഐ കമ്പനികളിൽ സുരക്ഷാ പരിശോധനകൾ താരതമ്യേന പരിമിതമാണെന്നാണ് കോക്സൺ ആരോപിക്കുന്നത്. ആഗോള തലത്തിൽ നിന്ന് വേഗത്തിൽ പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിന് മുൻഗണന നൽകുന്ന കമ്പനികൾ പ്രതിരോധ മേഖലയിലേതിന് സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും പരിഗണിക്കണ്ടതുണ്ടെന്ന് കോക്സൺ അഭിപ്രായപ്പെട്ടു.
Former US AI researcher Jacob Coxson alleges Chinese spies have infiltrated leading American AI institutions, including OpenAI and Anthropic. Coxson, who previously worked at these firms, expressed 90% certainty, warning that advanced US AI technology could be stolen due to inadequate security protocols. He called for stricter checks similar to the defense sector.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |