SignIn
Kerala Kaumudi Online
Saturday, 17 October 2026 1.48 PM IST

ടെസ്‌ല ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലിട്ട് ഉറങ്ങി; കാർ പൊലീസ് വാഹനത്തിൽ ഇടിച്ചുകയറി അപകടം

accident

അപകടത്തിൽപ്പെട്ട പൊലീസ് വാഹനം

സാക്രാമെന്റോ: ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിൽ പ്രവർത്തിക്കുകയായിരുന്ന ടെസ്‌ല കാർ പൊലീസ് വാഹനത്തിലേയ്ക്ക് ഇടിച്ചുകയറി അപകടം. അമേരിക്കയിലെ കാലിഫോ‌ർണിയയിലാണ് സംഭവം നടന്നത്. ദേശീയ പാതയിൽ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കാർ ഫുൾ സെൽഫ് മോഡിലിട്ടതിനുശേഷം താൻ ഉറങ്ങിയെന്നാണ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. സാക്രാമെന്റോയിൽ നിന്നുള്ള 22കാരനാണ് ഡ്രൈവർ. ഇയാൾക്ക് പരിക്കൊന്നും പറ്റിയില്ല.

ഒക്‌ടോബർ 13 ചൊവ്വാഴ്‌ച അർദ്ധരാത്രിയോടെ കാലിഫോർണിയയിലെ ഫെയർഫീൽഡിന് സമീപത്തായാണ് അപകടമുണ്ടായത്. അതേ സ്ഥലത്ത് നേരത്തെ അപകടം നടന്നത് പരിശോധിക്കുകയായിരുന്ന ഉദ്യോഗസ്ഥരുടെ വാഹനത്തിലേക്കാണ് ടെസ്‌ല ഇടിച്ചുകയറിയത്. മുൻപത്തെ അപകടത്തെത്തുടർന്ന് നിരവധി വഴികൾ പൊലീസ് അടച്ചിടുകയും അവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്നാണ് നിരോധിത മേഖലയിലൂടെ കാറെത്തിയത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


English Summary

A Tesla operating in Full Self-Driving mode crashed into a police vehicle near Fairfield, California, seriously injuring two officers on patrol. The accident occurred around midnight on October 13 while officers investigated an earlier crash. Despite road closures and warning signs, the Tesla entered the restricted area. The 22-year-old driver reportedly told police he had fallen asleep after activating self-driving mode.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TESLA SELF DRIVING ACCIDENT, CALIFORNIA TESLA POLICE CRASH, TESLA AUTOPILOT ACCIDENT, TESLA DRIVER SLEEPING MANGLISH, TESLA ACCIDENT CALIFORNIA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360