SignIn
Kerala Kaumudi Online
Saturday, 07 November 2026 4.13 PM IST

അൺലിമിറ്റഡ് 5 ജി ഡാറ്റയും കോളുകളും,​ ഒരു മാസത്തെ ചെലവ് വെറും 277 രൂപ: പുതിയ പ്ലാനുമായി ജിയോ

jio
പ്രതീകാത്മക ചിത്രം

മൂന്ന് വർഷത്തെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. 10,000 രൂപയുടെ ഒറ്റത്തവണ റീച്ചാർജിലൂടെ മൂന്ന് വർഷത്തെ കണക്ടിവിറ്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിലൂടെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് 5 ജി ആക്‌സസ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്കൊപ്പം സ്ട്രീമിംഗ്, പ്രൊഡക്റ്റിവിറ്റി, ക്ലൗഡ് സ്റ്റോറേജ് ആനുകൂല്യങ്ങളും ലഭിക്കും.


ഈ പുതിയ 36 മാസത്തെ പ്ലാൻ 2026 നവംബർ 7 മുതൽ രാജ്യവ്യാപകമായി ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിൽ ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ + ഹോളിവുഡ്, 12 മാസത്തെ കാൻവ പ്രോ,​ലൈറ്റ്. 50 ജിബി സൗജന്യ JioAICloud സ്റ്റോറേജ് എന്നിവയും ഉൾപ്പെടുന്നു.


ഉപഭോക്താക്കൾ ഇടയ്ക്കിടെ പ്രീപെയ്ഡ് പ്ലാനുകൾ പുതുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി ദീർഘകാല കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഈ പ്ലാൻ ആവിഷ്കരിച്ചിരിക്കുന്നത്. 10,000 രൂപ മുൻകൂറായി നൽകുന്ന ഉപയോക്താക്കൾക്ക് 36 മാസത്തേക്ക് ആനുകൂല്യങ്ങളും നിരക്കും മാറ്റമില്ലാതെ ഉറപ്പാക്കാൻ സാധിക്കും. ഒരു മാസത്തെ റീച്ചാർജ് ചെലവ് വെറും 277.77 രൂപ മാത്രമാണാകുന്നത്.


ജിയോയുടെ 10,000 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇന്ന് മുതൽ ഇന്ത്യയിലുടനീളം ലഭ്യമാകും.
ഉപഭോക്താക്കൾക്ക് താഴെ പറയുന്ന പല വഴികളിലൂടെ ഈ റീചാർജ് പർച്ചേസ് ചെയ്യാൻ സാധിക്കും: MyJio ആപ്പ്,​ ഔദ്യോഗിക Jio.com വെബ്‌സൈറ്റ്,​ ഓതറൈസ്ഡ് ജിയോ സ്റ്റോറുകൾ,​ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ,​ രാജ്യത്തുടനീളമുള്ള പാർട്ണർ റീചാർജ് പോയിന്റുകൾ വഴി റീച്ചാർജ് ചെയ്യാൻ സാധിക്കും.

English Summary

Reliance Jio launched a new three-year prepaid recharge plan costing ₹10,000, now available nationwide. It provides unlimited voice calls, 2.5 GB daily data, unlimited 5G access, 100 daily SMS, plus streaming and cloud storage benefits. This plan offers long-term connectivity, simplifying frequent recharges for customers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO RECHARGE PLAN, JIO UNLIMITED 5G, JIO 277 PLAN, JIO UNLIMITED CALLING, JIO NEW RECHARGE PLAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE