SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.45 PM IST

ഇന്ത്യയിലെ ഏറ്റവും അവസാനത്തെ ഗ്രാമം; അതിമനോഹര കാഴ്‌ചകൾ മാത്രമല്ല, ഇവിടെ കാത്തിരിക്കുന്നത് അത്ഭുതങ്ങൾ

mana-village
മനാ ഗ്രാമം

യാത്ര ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കമാണ്. വ്യത്യസ്‌തത നിറഞ്ഞ യാത്രകൾ ആഗ്രഹിക്കുന്നവർ ഏറെയാണ്. നമ്മുടെ രാജ്യത്ത് തന്നെ അതിമനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്. അത്തരത്തിൽ അതിമനോഹരമായ വേറിട്ട കാഴ്‌ചകൾ സമ്മാനിക്കുന്ന ഒരു ഗ്രാമം പരിചയപ്പെടാം. 'ഇന്ത്യയിലെ ഏറ്റവും അവസാനത്തെ ഗ്രാമം' എന്നാണ് ഇത് അറിയപ്പെടുന്നത്. അതാണ് മനാ ഗ്രാമം. ഇന്ത്യയിലെ ജനവാസമുള്ള ഏറ്റവും അവസാനത്തെ ഗ്രാമമാണിത്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ബദ്രിനാഥിന് അടുത്താണ് മനാ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 3,200 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം. ഇന്തോ - ടിബറ്റ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ ഒട്ടേറെ മനോഹരമായ കാഴ്‌ചകൾ കാണാനാകും. ബദരിനാഥ് ക്ഷേത്രം, ജോഷി മഠ്, വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്ക്, ഒലി താഴ്‌വര തുടങ്ങി പല പ്രശസ്‌തമായ ഇടങ്ങൾ ഇവിടെയുണ്ട്. ഇതുകൂടാതെ ഇവിടെ സന്ദർശിക്കേണ്ട പ്രശസ്‌തമായ സ്ഥലമാണ് വസുധാര. ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമായുള്ള പവിത്രസ്ഥാനമാണ് വസുധാര വെള്ളച്ചാട്ടം. ഇവിടത്തെ കാഴ്‌ച അതിമനോഹരമാണ്.

ഭീം പുൾ എന്നറിയപ്പെടുന്ന കല്ല് പാലം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. സരസ്വതി നദിയുടെ തീരത്താണ് ഈ പാലമുള്ളത്. പഞ്ചപാണ്ഡവർ സ്വർഗാരോഹണ യാത്രയിൽ ഈ പാലത്തിലൂടെ കടന്നുപോയിരുന്നു എന്നാണ് വിശ്വാസം. ദ്രൗപതിക്ക് നദി മുറിച്ചുകടക്കാനാണ് ഭീമൻ പാലം നിർമിച്ചതെന്നും പറയപ്പെടുന്നു. ഇതെല്ലാം കൂടാതെ ഇന്ത്യയിലെ അവസാനത്തെ ചായക്കട, ഭക്ഷണശാല എന്നിങ്ങനെ എഴുതിവച്ചിരിക്കുന്ന കടകളും കാണാനാകും. ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഓരോ വർഷവും ഇവിടേക്കെത്തുന്നത്.

English Summary

Mana village, Uttarakhand's "last inhabited village," is located in Chamoli district near Badrinath at 3,200 meters. Situated near the Indo-Tibet border, it features key attractions like the Vasudhara waterfall and Bhim Pul, a stone bridge. This significant tourist destination, famous for its unique natural and cultural sights, attracts millions of visitors annually.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA LAST VILLAGE, MANA VILLAGE UTTARAKHAND, INDIA BORDER VILLAGE, BEAUTIFUL PLACES IN INDIA, MANA VILLAGE ATTRACTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY