SignIn
Kerala Kaumudi Online
Saturday, 23 May 2026 6.18 PM IST

മേയ് മാസത്തിൽ ഊട്ടിയിലേക്ക് യാത്രപോയാലോ? ഗവിയിൽ പോകാൻ വെറും 2800രൂപ മതി

ooty

പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്ന മേയ് മാസ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. ഊട്ടി യാത്രയാണ് മേയ് മാസത്തിലെ പ്രത്യേകത. നെല്ലിയാമ്പതിയിലേക്കും സൈലന്റ് വാലിയിലേക്കും യാത്രകളുണ്ട്. കൊച്ചിയിൽ നിന്നുള്ള ആഡംബര കപ്പൽ നെഫെർറ്റിറ്റി ക്രൂയിസ് യാത്രയുമുണ്ട്. ആലപ്പുഴ കുട്ടനാട്, ഇലിക്കൽ കല്ല്, മട്ടാഞ്ചേരി/ മെട്രോ വൈബ്സ്, വാഗമൺ, നിലമ്പൂർ, ഗവി എന്നിവിടങ്ങളിലേക്കും മേയിൽ യാത്രയുണ്ട്.


ചിറ്റൂർ ഡിപ്പോ

മേയ് 25ന് രാവിലെ 6.30ന് പുറപ്പെടുന്ന നാല് ദിവസത്തെ ഗോവ പാക്കേജാണ് പ്രധാന ആകർഷണം. ഒരാൾക്ക് 8,630 രൂപയാണ് നിരക്ക്. മേയ് ഒമ്പതിനും, 23നും രാത്രി ഒമ്പതിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ ഗവി പാക്കേജിന് 2,800 രൂപയാണ് നിരക്ക്. മേയ് ഒമ്പത്, 23 തീയതികളിൽ രാവിലെ ആറിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ മൂന്നാർ മാമലക്കണ്ടം യാത്രയ്ക്ക് 1,590 രൂപയും മേയ് ഏഴ്, 16, 24 തീയതികളിൽ കൊച്ചിയിൽ നിന്നുള്ള നെഫെർറ്റിറ്റി ക്രൂയിസ് യാത്രയ്ക്ക് 3,570 രൂപയുമാണ് നിരക്ക്. നെല്ലിയാമ്പതിയിലേക്ക് മിക്കവാറും എല്ലാ ദിവസവും 480 രൂപ നിരക്കിൽ യാത്രയുണ്ട്. കൂടാതെ ഊട്ടി (ഫ്ളവർ ഷോ സ്‌പെഷൽ ഉൾപ്പെടെ), വാഗമൺ, സൈലന്റ് വാലി, ഇലിക്കൽ കല്ല്, മട്ടാഞ്ചേരി, കൊട്ടിയൂർ, നിലമ്പൂർ, ഗുരുവായൂർ ക്ഷേത്രം, ആലപ്പുഴ കുട്ടനാട് പാക്കേജ് എന്നിവയും ചിറ്റൂരിൽ നിന്നുണ്ട്.


മണ്ണാർക്കാട് ഡിപ്പോ

മൂന്ന് ദിവസത്തെ ഗോവ യാത്ര മേയ് 25ന് രാവിലെ ഏഴിന് പുറപ്പെടും. മേയ് ഒമ്പത്, 23, 27 തീയതികളിൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ പാക്കേജാണ് ഗവിയിലേക്കുള്ളത്. രണ്ട് ദിവസത്തെ മൂന്നാർ മാമലക്കണ്ടം യാത്ര മേയ് ഒമ്പതിനും, 23നും പുലർച്ചെ അഞ്ചിന് പുറപ്പെടും. ഒമ്പത് ദിവസങ്ങളിലായി രാവിലെ ആറിന് നെല്ലിയാമ്പതിയിലേക്കും മേയ് എട്ട്, 14, 27, 31 തീയതികളിൽ പുലർച്ചെ നാലിന് ഊട്ടിയിലേക്കും മേയ് ഒന്ന്, 10, 23, 28 തീയതികളിൽ രാവിലെ ഏഴിന് സൈലന്റ് വാലിയിലേക്കും യാത്രയുണ്ട്. മേയ് ഏഴ്, 16, 24 തീയതികളിൽ രാവിലെ 9.30നാണ് ആഡംബര കപ്പൽ യാത്രക്കായി പുറപ്പെടുക. മേയ് മൂന്ന്, 10, 24, 30 തീയതികളിൽ പുലർച്ചെ നാലിനാണ് വാഗമൺ യാത്ര ആരംഭിക്കുക. കൂടാതെ ആലപ്പുഴ വേഗ ഹൗസ് ബോട്ട്, ഇല്ലിക്കൽ കല്ല് - ഇലവീഴാപൂഞ്ചിറ, നിലമ്പൂർ, മട്ടാഞ്ചേരി വൈബ്സ് പാക്കേജുകളും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC, OOTY, TOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY