SignIn
Kerala Kaumudi Online
Thursday, 15 October 2026 12.58 PM IST

വന്ദേഭാരതിലെ കറങ്ങുന്ന സീറ്റുകൾ കണ്ട് അമ്പരന്ന് അമേരിക്കൻ സഞ്ചാരി; ഈ സൗകര്യം ഉടൻ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്

american-traveller
കറങ്ങുന്ന സീറ്റിൽ ഇരിക്കുന്ന അമേരിക്കൻ ട്രാവലർ

വന്ദേ ഭാരതിലെ യാത്ര കൂടുതൽ സുഖകരവും ആസ്വാദ്യകരവുമാക്കുന്ന സവിശേഷതകളിലൊന്നാണ് എക്‌സിക്യൂട്ടീവ് ക്ലാസിലെ കറങ്ങുന്ന സീറ്റുകൾ. യാത്രക്കാർക്ക് സീറ്റിന്റെ ദിശ ജനലിന് അഭിമുഖമാക്കി പുറത്തെ കാഴ്‌ചകൾ ആസ്വദിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ സൗകര്യം പ്രയോജനപ്പെടുത്തിയ ഒരു അമേരിക്കൻ സഞ്ചാരിയുടെ അനുഭവം അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കറങ്ങുന്ന സീറ്റുകളെക്കുറിച്ച് നേരത്തെ കേട്ടിരുന്നെങ്കിലും അതിത്രമാത്രം സുഖകരമായിരിക്കുമെന്ന് കരുതിയില്ലെന്ന് സഞ്ചാരി അഭിപ്രായപ്പെട്ടു. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് സഞ്ചാരി സീറ്റിന്റെ ദിശ മാറ്റിനോക്കിയത്. ജനലിലൂടെ സൂര്യാസ്‌തമയം കാണുന്നതിനായാണ് യുവാവ് അങ്ങനെ ചെയ്‌തത്. എന്നാൽ സീറ്റ് അതേ രീതിയിൽ യാത്രയിലുടനീളം നിലനിർത്താനാകില്ലെന്നും അയാൾ ചൂണ്ടിക്കാട്ടി. എങ്കിലും ഒരുമിച്ച് യാത്രചെയ്യുന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പരസ്‌പരം അഭിമുഖമായിരുന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഈ സംവിധാനം പ്രയോജനകരമാകുമെന്നാണ് അദ്ദേഹത്തിന്റെ അനുഭവം സൂചിപ്പിക്കുന്നത്.

അതേസമയം, ഇത്തരം സീറ്റുകൾ മാറ്റി പഴയരീതിയിലുള്ള സീറ്റുകൾ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് റെയിൽവേയിൽ പുതിയ ചർച്ചകളും ഉയരുന്നുണ്ട്. സീറ്റുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവും എളുപ്പമാക്കുന്നതിനായി സ്ഥിരമായ സീറ്റുകൾ സ്ഥാപിക്കണമെന്നാണ് മുതിർന്ന റെയിൽവേ എഞ്ചിനീർമാരുടെ അഭിപ്രായം. സീറ്റുകൾ തിരിക്കാനുള്ള സൗകര്യത്തിനായി ഉപയോഗിച്ച വസ്‌തുക്കൾ കാലക്രമേണ അയഞ്ഞുപോകാനും തകരാറിലാകാനും സാദ്ധ്യതയുണ്ടെന്നും ഇത് അറ്റകുറ്റപ്പണികൾ വർദ്ധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതുസംബന്ധിച്ച് റെയിൽവേ ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ല.

English Summary

Railway engineers have proposed replacing rotating seats in Vande Bharat trains with fixed seats for easier maintenance. No final decision has been made yet.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDE BHARAT, ROTATING SEATS, ROTATING SEAT REMOVAL, INDIAN RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE