SignIn
Kerala Kaumudi Online
Saturday, 24 October 2026 4.58 AM IST

പോക്‌സോ കേസ് പ്രതിയ്ക്ക് 20 വർഷം തടവും 50,000 രൂപ പിഴയും

photo

ആലപ്പുഴ : പതിനാറുകാരിയെ ലൈംഗികമായി​ പീഡിപ്പി​ച്ച കേസിൽ യുവാവി​നെ 20 വർഷം തടവി​നും 50,000 രൂപ പിഴയടക്കാനും ശി​ക്ഷി​ച്ചു.

കൊട്ടാരക്കര വിളക്കുടി പഞ്ചായത്ത് കുന്നിക്കോട് മാണിക്കംവിള വീട്ടിൽ മുഹമ്മദ് ആഷികിനെയാണ് (29) ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് (സ്പെഷ്യൽ പോക്സോ കോടതി ) ശിക്ഷി​ച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023 മാർച്ച് 16നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി രണ്ട് തവണ പീഡിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണാണ് കേസിലെ പ്രധാന തെളിവായി മാറിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി. സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനു എസ്.നായർ, ബി.കെ.അശോകൻ, സി.എസ്.സുരേഷ് കുമാർ, സീനിയർ സി.പി.ഒമാരായ പി.ലേഖ, ജി.രശ്മി എന്നിവരാണ് കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL