
ചേർത്തല : ചേർത്തല ഉപജില്ല പ്രഥമാദ്ധ്യാപക ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ തമ്പകച്ചുവട് ഗവ.യു.പി സ്കൂളിലെ പ്രഥമാദ്ധ്യാപിക എം.ഉഷ കുമാരിക്ക് അനുമോദനവും സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.ഫോറം കൺവീനർ ജോൺ ബോസ്കോ, ചെയർമാൻ കെ.ആർ.സിബു, ടി.ഒ.സൽമോൻ, സാജിത,എസ്.ജയശ്രീ,ബിജു ഷ്രിൽ, ബെന്നി ജോൺ,എസ്.ധനപാൽ,വി.പി.ദിജ,തോമസ് ആനിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |