SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

അടുക്കളയിൽ പതുങ്ങിയിരുന്ന മൂർഖനെ പിടികൂടി

sc

ആലപ്പുഴ: വീട്ടിലെ അടുക്കളയിൽ നിന്ന് മൂർഖനെ പിടികൂടി. കായംകുളംഭരണിക്കാവ് ഇലിപ്പക്കുളംമംഗലശ്ശേരി കിഴക്കതിൽ മുജിബിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ആറടിയോളം നീളമുള്ള മൂർഖൻ രണ്ട് ദിവസമായി വീടിനുള്ളിലെ വിവിധ ഭാഗങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇന്നലെ അടുക്കളവൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ചേരയെന്ന് എന്ന് കരുതികമ്പുകൊണ്ട് നീക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാർക്ക് നേരെ പത്തി വിടർത്തി പാഞ്ഞെടുക്കുകയായിരുന്നു. അത്ഭുതകരമായിട്ടാണ് വീട്ടുകാർ രക്ഷപ്പെട്ടത്. തുടർന്ന് റെസ്ക്യൂ പ്രവർത്തകൻ കൊല്ലം തട്ടാമല സന്തോഷ് കുമാർ എത്തി പാമ്പിനെ പിടികൂടി. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL