SignIn
Kerala Kaumudi Online
Saturday, 24 October 2026 3.53 AM IST

സേവനവേതന കരാർ നടപ്പായില്ല,​ മിൽമ ജീവനക്കാർ സമരത്തിലേക്ക്

ആലപ്പുഴ : സേവനവേതന കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വീണ്ടും സമരത്തിനൊരുങ്ങി മിൽമ ജീവനക്കാർ. ജൂൺ 24ന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഇടപെട്ട് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ,​ മാസങ്ങൾ

കഴിഞ്ഞിട്ടും തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്യാൻ പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്ന് നേതാക്കൾ പറയുന്നു. 2023ൽ മാനേജ്‌മെന്റ്,​ യൂണിയൻ പ്രതിനിധികളുമായി അഡിഷണൽ ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചർച്ച ചെയ്ത് ഒപ്പുവച്ച സേവന വേതന ദീർഘകാല കരാർ നടപ്പാക്കാത്തതാണ് സമരത്തിന്

പ്രേരിപ്പിക്കുന്ന ഘടകം.

ഗുണം സ്വകാര്യ ഏജൻസികൾക്ക്

1. മിൽമ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയാൽ സംസ്ഥാനത്തെ 10.69 ലക്ഷം ക്ഷീരകർഷകർ പ്രതിസന്ധിയിലാകും. പാൽ വിതരണവും സംഭരണവും പൂർണ്ണമായും മുടങ്ങും

2. കാലിത്തീറ്റ, വൈയ്‌ക്കോൽ ഉൾപ്പടെയുള്ളവയുള്ളവയുടെ വിലവർദ്ധന കാരണം നട്ടംതിരിയുന്ന കർഷകർക്ക് ജീവനക്കാരുടെ സമരം വൻ സാമ്പത്തിക ബാദ്ധ്യതയാകും

3. മിൽമ പാൽ വിതരണം ചെയ്തില്ലെങ്കിലും എല്ലായിടത്തും സ്വകാര്യ ഏജൻസികളുടെ പാൽ ലഭിക്കും.സംസ്ഥാനത്ത് 18 ഓളം സ്വകാര്യ ഏജൻസികൾ പാൽ വിതരണം ചെയ്യുന്നുണ്ട്.സമരം ഇവർക്കാണ് ഗുണംചെയ്യുക

4.പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ അട്ടിമറിക്കാനാണ് മിൽമ മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന തൊഴിലാളികളുടെ ആക്ഷേപം ശക്തമാണ്

മിൽമ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ സംബന്ധിച്ചെടുത്ത തീരുമാനം നടപ്പാക്കിയില്ലെങ്കിൽ യോഗം ചേർന്ന് സമരതീയതി പ്രഖ്യാപിക്കും

-സംയുക്തസമരസമിതി

ക്ഷീര കർഷകർ : 10.69 ലക്ഷം

ക്ഷീരസംഘങ്ങൾ: 3607

സംഭരണം: 16.2 ലക്ഷം ലിറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL