SignIn
Kerala Kaumudi Online
Thursday, 22 October 2026 10.36 PM IST

മൃതദേഹം കബറടക്കി

ambala

അമ്പലപ്പുഴ: കഴിഞ്ഞ ദിവസം അന്തരിച്ച, ശാന്തി ഭവനിലെ അന്തേവാസിയായിരുന്ന മൊയ്നുദ്ദീന്റെ (71) മൃതദേഹം പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം പള്ളി കബർസ്ഥാനിൽ കബറടക്കി. ബന്ധുക്കളാരും എത്താതിരുന്നതിനെ തുടർന്ന് മസ്ജിദ് കമ്മറ്റി ഏറ്റെടുത്ത് ചെലവുകൾ വഹിച്ചാണ് കബറടക്കം നടത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും, ജീവനക്കാരും പള്ളി ഭാരവാഹികളും ചേർന്ന് പള്ളിയിലെത്തിച്ചു. അബ്ദുൽ ഖാദർ സി.ആർ.പി, നൗഷാദ് സുൽത്താന, സി. എ.സലിം ,ശിഹാബ് സലാം തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL