
ആലപ്പുഴ : ജില്ലാ കോടതി പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ സീ വ്യൂ വാർഡിലേക്ക് മാറ്റി സ്ഥാപിച്ച ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.
നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.വി.അരുണോദയ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ്.രമ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിമൽ സേവ്യർ, സീനിയർ വെറ്ററിനറി സർജൻ ഡോ. പി.രാജീവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |