
ഓച്ചിറ: ഹരിതകർമ്മസേനാംഗങ്ങൾക്ക് ഓണസമ്മാനവുമായി നാഷണൽ സർവീസ് സ്കീം പ്രവർത്തകർ. പ്രയാർ ആർ.വി.എസ്.എം എച്ച്.എസ്.എസിലെ നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയർമാരാണ് ഹരിതമോഹനം എന്ന പേരിൽ ഹരിതകർമ്മ സേനപ്രവർത്തകർക്ക് ഓണസമ്മാനവുമായി എത്തിയത് . ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ആർ.വത്സൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ലക്ഷ്മി. എസ്, ദേവികുളങ്ങര പഞ്ചായത്ത് അസി.സെക്രട്ടറി സുഭാഷ് ബാബു ബി, ഹെൽത്ത് ഇൻസ്പെക്ടർ ചിപ്പി മുരളി, ഹരിത സഹായ സ്ഥാപന കോർഡിനേറ്റർ സൂര്യ എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മീര ശ്രീകുമാർതുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |