
ആലപ്പുഴ: പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ.സി.വേണുഗോപാൽ എം.പിക്ക് ആലപ്പുഴ പൗരാവലി സ്വീകരണം നൽകും. 19ന് ആലപ്പുഴ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ പ്രമുഖർ പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് കിടങ്ങാംപറമ്പിൽ നിന്ന് തുറന്ന വാഹനത്തിൽ കെ.സി.വേണുഗോപാലിനെ സമ്മേളന സ്ഥലത്തേക്ക് ആനയിക്കും. ഈ മാസം 12ന് നടത്താൻ തീരുമാനിച്ചിരുന്ന പരിപാടിയാണ് 19ലേക്ക് മാറ്റിയതെന്ന് സംഘടന സമിതി ചെയർമാൻ എ.എ.ഷുക്കൂറും ജനറൽ കൺവീനർ എം.ജെ.ജോബും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |