SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

സി.പി.എം ലോക്കൽ സമ്മേളനം

s

ഹരിപ്പാട് : സി.പി.എം ആറാട്ടുപുഴ തെക്ക് ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സമീക്ഷ കമ്മ്യൂണിറ്റി ഹാളിൽ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.ശിവൻകുഞ്ഞ്, കെ.പ്രദീപ്, രശ്മി രഞ്ജിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ശ്രീകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എൻ.സജീവൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.വിജയകുമാർ, അഡ്വ.ടി.എസ്.താഹ, അഡ്വ.ബി.രാജേന്ദ്രൻ, ബി.കൃഷ്ണകുമാർ, എം.ആനന്ദൻ, ജി.ബിജുകുമാർ, പി.എ.അഖിൽ, കെ.ശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ശ്രീകൃഷ്ണൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL