SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

നഷ്ടപരിഹാരം നൽകണം

എടത്വ : പാടശേഖരത്തിൽ പുറംബണ്ടിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച കർഷകൻ ബെന്നി ജോസഫിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം സർക്കാർ അനുവദിക്കണമെന്ന് സംസ്ഥാന നെൽ-- നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു . മരണത്തിന് ഉത്തരവാദി വൈദ്യുതി ബോർഡാണ്. സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സംഭവസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി കൃഷി വകുപ്പ് മന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും ഇ മെയിൽ സന്ദേശങ്ങൾ അയച്ചതായി ബേബി പാറക്കാടൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL