
അമ്പലപ്പുഴ: ആലപ്പുഴയിലെ ആർ.എം.എസ് ഓഫീസിന്റെ പ്രവർത്തനം നിറുതാൻ തപാൽ വകുപ്പ് നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് എച്ച്.സലാം എം.എൽ.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ആർ.എം. എസിന്റെ ഉൾപ്പടെ ചുമതലയുള്ള മന്ത്രി അബ്ദുറഹ്മാൻ, സംസ്ഥാന ചീഫ് പോസ്റ്റ് മാസ്റ്റർ, അഖിലേന്ത്യ ചുമതലയുള്ള ഡയറക്ടർ ജനറൽ ഒഫ് പോസ്റ്റ് എന്നിവർക്ക് എം.എൽ.എ കത്തയച്ചു. ഓഫീസ് നിർത്തലാക്കുക വഴി ജില്ലയിലെ തന്നെ തപാൽ വിതരണം താളം തെറ്റും. തപാൽ വിതരണം കാര്യക്ഷമമാക്കാൻ ആലപ്പുഴയിൽ ഇൻട്രാ സോർട്ടിംഗ് ഹബ് തുടങ്ങണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |