
മുഹമ്മ : വീടും വ്യാപാര സ്ഥാപനങ്ങളും കുത്തിത്തുറന്ന് മോഷണം വ്യാപിച്ചതും സി.സി ടിവി ദൃശ്യങ്ങളിൽ കുറുവ സംഘത്തിന്റേത് എന്നു സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തതോടെ ജനങ്ങൾഭീതിയിൽ.
കഴിഞ്ഞ മാസമാണ് മുഹമ്മ കൊച്ചി നാകുളങ്ങര താമരശ്ശേരി ഇല്ലത്ത് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പരേതനായ പി.പരമേശ്വരന്റെ കുടുംബ വീട്ടിൽ നിന്നും സ്വർണ്ണാഭരണവും മുക്കു പണ്ടങ്ങളും നഷ്ടമായത്. തൊട്ടടുത്ത ദിവസം കായിക്കര ക്ഷേത്രത്തിന് മുന്നിലെ ഷാജി, സംസ്‌കൃത സ്‌കുളീനു സമീപത്തെ മാളിക വെളി രാജു, പുത്തനങ്ങാടി ശ്രീ ശൈലം ഏജൻസീസ് എന്നിവരുടെ സ്ഥാപനങ്ങളിലും മോഷണം നടന്നു.
തണ്ണീർമുക്കം ബണ്ടിന് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വീട്ടിൽ നിന്നും 55 പവൻ സ്വർണ്ണമാണ് അടുത്തിടെ മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ക്ഷേത്രത്തിനു സമീപത്തെ താമസമില്ലാത്ത വീട്ടിലും രാത്രി ഒൻപതോടെ കള്ളന്മാർ വന്നിരുന്നു.
രണ്ടാഴ്ച മുമ്പാണ് തമ്പകച്ചുവട് പകൽ വീടിന് സമീപത്തെ രേണുക അശോകന്റെ വീട്ടിൽ മോഷണ ശ്രമം നടന്നത്. ഇതേത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൂറുവ സംഘത്തിന്റെത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
തണ്ണീർമുക്കം, മുഹമ്മ,മണ്ണഞ്ചേരി, ആര്യാട് മാരാരിക്കുളം തെക്ക് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രദേശങ്ങളിലാണ് കള്ളൻമാരുടെ ശല്യം വർദ്ധിച്ചിരിക്കുന്നത്.
കുറുവസംഘം
കോയമ്പത്തൂർ,മധുര, തഞ്ചാവൂർ,എന്നിവിടങ്ങളിലാണ് കുറുവ സംഘത്തിന്റെ താവളം .ദേഹത്ത് എണ്ണ, കരിഓയിൽ എന്നിവ തേച്ചാണ് മോഷണത്തിന് എത്തുക.അടുക്കള വാതിൽ തകർത്താണ് ഇവർ അകത്ത് കടക്കുന്നത്.മോഷണ ശ്രമങ്ങൾക്കിടെ വീട്ടുകാർ ഉണർന്നാൽ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കീഴടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |