
ആലപ്പുഴ : ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ശിശുദിന റാലിയും സമ്മേളനവും നാളെ നടക്കും. ഉച്ചയ്ക്ക് 2.30ന് എസ്.ഡി.വി മൈതാനത്ത് നിന്ന് ജാഥ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. കുട്ടികളുടെ പ്രധാനമന്ത്രി നിവേദ്യ ലാലും പ്രസിഡന്റ് ഷാരോൺ എസ്.ജോണും മറ്റ് ഭാരവാഹികളും തുറന്ന ജീപ്പിൽ അഭിവാദ്യം സ്വീകരിച്ച് നേതൃത്വം നൽകും. ജാഥ മുല്ലയ്ക്കൽ ഇരുമ്പ് പാലം വഴി ജവഹർ ബാലഭവനിൽ എത്തിചേരുമ്പോൾ കുട്ടികളുടെ പ്രധാനമന്ത്രി നിവേദ്യ ലാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോൺ എസ്.ജോൺ അദ്ധ്യക്ഷത വഹിക്കും. എച്ച്.സലാം എം.എൽ.എ ശിശുദിന സന്ദേശം നൽകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |