ആലപ്പുഴ : പൊട്ടിവീണ വൈദ്യുത ലൈനിൽ ചവിട്ടി ഇനിയാരും മരിക്കരുത്. പറയുന്നത് ആവണീശ്വരം എ.പി.പി.എം. വി.എച്ച്.എസ്.എസ് പ്ളസ് വൺ വിദ്യാർത്ഥികളായ ഭഗത് ശ്രീ ബൽറാമും അൻവർ ഷാ ആർ.എൻ.എയും. ഞങ്ങൾ കണ്ടെത്തിയ ലൈഫ് പ്രൊട്ടക്ടർ സംവിധാനം, വൈദ്യുത ലൈൻ പൊട്ടി വീണും തോട്ടി തട്ടിയുമുള്ള അപകടങ്ങൾ ഇല്ലാതാക്കുമെന്നാണ് അവർ ഉറപ്പിച്ചു പറയുന്നത്. വൈദ്യുതലൈൻ വിച്ഛേദിക്കപ്പെടുമ്പോൾ ഉടനടി പ്രദേശത്തെ ട്രാൻസ്‌ഫോർമർ ഓഫാകുന്ന സംവിധാനമാണിത്. ഒപ്പം കെ.എസ്ഇ.ബി ഓഫീസിലേക്ക് അടിയന്തര സന്ദേശവും എത്തും. കമ്പ്, കമ്പി, തോട്ടി എന്നിവ ലൈനിൽ തൊട്ടാലും ഉടൻ വൈദ്യുതി വിച്ഛേദിക്കപ്പെടും. ലൈറ്റ് ഡിപ്പൻഡിംഗ് റസിസ്റ്റർ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
പ്രവർത്തനം
#വൈദ്യതലൈൻ പൊട്ടിയാലുടൻ ലൈനിന് സമീപം സ്ഥാപിച്ചിട്ടുള്ള ലൈറ്റ് ഡിപ്പൻഡിംഗ് റസിസ്റ്ററിലേക്ക് സന്ദേശമെത്തും
#ഇതാണ് ട്രാൻസ്‌ഫോർമറിലെ ബന്ധം വിച്ഛേദിക്കുന്നത്
# റേഡിയോ ഫ്രീക്വൻസി സിഗ്നൽ ഉപയോഗിച്ചാണ് റസിസ്റ്ററിന്റെ പ്രവർത്തനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |