SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

വിദ്യാധിരാജക്ക് ഓവറോൾ കിരീടം

ovarolkireetam

മാന്നാർ: കുട്ടമ്പേരൂർ ശ്രീ കാർത്ത്യായനി വിദ്യാമന്ദിർ സ്കൂളിൽ നടന്ന ഭാരതീയ വിദ്യാനികേതൻ 'ആനന്ദനാദം 2024' ആലപ്പുഴ ജില്ലാ കലോത്സവത്തിൽ ശ്രീവിദ്യാധിരാജ വിദ്യാപീഠം മാവേലിക്കര ഓവറോൾ കിരീടം ചൂടി. കുട്ടമ്പേരൂർ ശ്രീ കാർത്ത്യായനി വിദ്യാമന്ദിർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം ഉദ്‌ഘാടനവും സമ്മാനദാനവും മാന്നാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി രത്നകുമാരി നിർവ്വഹിച്ചു.സ്കൂൾ മാനേജർ എം.സുതൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മധുസൂധനൻ പിള്ള, മനോജ് ജി.പണിക്കർ, ശരത്‌ എസ്.നായർ, മോഹൻ നായർ എന്നിവർ സംസാരിച്ചു. വേണു കേശവ് സ്വാഗതവും അരുൺ അശോക് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL