ആലപ്പുഴ: ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കം. ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങാകാനുള്ള പ്രോഗ്രാം തയ്യാറാക്കുക, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനായി അനിമേഷൻ ചിത്രങ്ങൾ നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്യാമ്പുകളിലുള്ളത്. പൊതുവിദ്യാലയങ്ങളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിൽ144 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 13547 അംഗങ്ങളാണുള്ളത്. സ്കൂൾതലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 969 കുട്ടികളാണ് ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. മികച്ച 80 കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |