SignIn
Kerala Kaumudi Online
Saturday, 24 October 2026 6.04 AM IST

റോഡുകൾ ഇരുട്ടിൽ, യാത്രക്കാർ ഭീതിയിൽ

ആലപ്പുഴ : ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ആലപ്പുഴയുടെ തീരാനോവായി തുടരുമ്പോഴും ദേശീയപാതയിലും ബൈപ്പാസിലും വഴിവിളക്കുകൾ തെളിയാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. സിറ്റി ഗ്യാസ് പദ്ധതിക്കായി കുഴിയെടുത്ത നഗരറോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്തതാണ് ദേശീയപാതയെ ഇരുട്ടിലാക്കിയത്. മണ്ണ് ക്ഷാമം കാരണം മാസങ്ങളായി നിലച്ചിരുന്ന ദേശീയ പാത നിർമ്മാണം കാലവർ‌ഷത്തിന് ശേഷം മണ്ണിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് പുനരാരംഭിച്ചെങ്കിലും നിർമ്മാണ സ്ഥലങ്ങളിലെ മുൻകരുതലും സുരക്ഷാ സൂചനാ നടപടികളും വേണ്ട വിധമില്ല. പുതിയ പാതയുടെ ടാറിംഗ് പൂർത്തിയായ സ്ഥലങ്ങളിൽ പഴയ റോഡ് യന്ത്രസഹായത്തോടെ പൊളിച്ച് പൊടിച്ച് പുനരുപയോഗിക്കുന്ന ജോലി നടന്നുവരുന്നുണ്ട്. ഇവിടങ്ങളിൽ റോഡ് ബാരിക്കേഡ് വച്ച് തിരിച്ചിട്ടുണ്ടെങ്കിലും അരിക് ഭാഗങ്ങൾ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്നത് അപകടഭീഷണിയാണ്. ജോലി പുരോഗമിക്കുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പുകളും ഡിവിയേഷൻ ബോഡുകളും അപായ സൂചനകളുംസിഗ്നൽ ലൈറ്റുകളും മതിയായ രീതിയിൽ സ്ഥാപിക്കണമെന്നും ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണത്തിന് നിർമ്മാണ കമ്പനി ജീവനക്കാരെ നിയോഗിക്കണമെന്നുമാണ് നിയമം. പല സ്ഥലങ്ങളിലും പേരിന് സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ വാഹനയാത്രക്കാർക്ക് ദൂരെനിന്ന് കാണാൻ കഴിയില്ല.

കഴിഞ്ഞദിവസം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കളർകോട് ചങ്ങനാശേരി ജംഗ്ഷനിലെ വഴിവിളക്ക് പ്രകാശിപ്പിക്കാൻ നഗരസഭയോ മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റി റോഡിലെ ഇരുട്ട് മാറ്റാൻ ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല.

വഴിവിളക്കുകൾ തെളിയാതെ ബൈപാസ്

 വാഹനങ്ങളിൽ തീവ്രവെളിച്ചമുള്ള എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്നതും ലൈറ്റുകൾ ഡിം ചെയ്യാത്തതും അപകടം വിളിച്ചുവരുത്തും

 ദേശീയപാതയുടെ തുടർച്ചയായ ബൈപ്പാസിൽ വഴിവിളക്കുകൾ പ്രകാശിക്കുന്നില്ലെന്നതത് കാലങ്ങളായുള്ള പരാതിയാണ്

 മൂന്ന് കി.മീറ്റർ ദൈർഘ്യമുള്ള ബൈപാസിൽ ചില സ്ഥലങ്ങളിൽ മാത്രമാണ് വഴിവിളക്കുകൾ വെളിയുന്നത്

 വാഹനങ്ങൾ അമിതവേഗത്തിൽ ചീറിപ്പായുന്ന ഇവിടെ റോഡിലെ ഇരുട്ടും അപകട കാരണമാണ്

 ബൈപ്പാസിലേക്ക് വാഹനങ്ങൾ പ്രവേശിക്കുകയും തിരിച്ചിറങ്ങുകയും ചെയ്യുന്ന കളർകോടും കൊമ്മാടിയും അപകടക്കെണിയാണ്

കുഴിച്ചിട്ട റോഡുകൾ

സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ റോഡുകൾ കുഴിച്ച ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിലെ കാലതാമസവും വൈ.എം.സി.എ - പിച്ചുഅയ്യർ- ഇരുമ്പ് പാലം റോഡിലെ വെളിച്ചക്കുറവും അപടഭീതി ഉയർത്തുന്നുണ്ട്.

കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായ ഗതാഗത നിയന്ത്രണം നഗരത്തെയാകെ ഗതാഗതക്കുരുക്കിലാക്കിയിരിക്കെയാണ് സുരക്ഷാ ഭീഷണിയും വെല്ലുവിളിയാകുന്നത്

- നഗരവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL