
ആലപ്പുഴ : ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ മികച്ച വെറ്ററിനറി ഡോക്ടർക്കുള്ള അവാർഡിന് ഡോ.എസ് ജയശ്രീ അർഹയായി.
അർബുദത്തെ അതിജീവിച്ച് ജോലിയോടൊപ്പം എഴുത്തും വായനയും വരയുമായി എല്ലാ മേഖലയിലും സജീവ സാന്നിധ്യമാകുന്ന ഡോക്ടർ ഇപ്പോൾ ചേർത്തല കാഫ്ഫീഡ് സബ്സിഡി പ്രോഗ്രാമിൽ വെറ്ററിനറി സർജനാണ്.
വയനാട്ടിൽ നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാനതല കൺവെൻഷനിൽ മന്ത്രി ജെ. ചിഞ്ചുറാണിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
മണ്ണഞ്ചേരി കാവുങ്കൽ രാഗേന്ദു വീട്ടിൽ ആയുർവേദ ഡോക്ടർ ഒ എസ് സിജിയുടെ ഭാര്യയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |