SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

ശമ്പളംകിട്ടിയില്ല,​ പ്രതിഷേധിച്ചു

ambala

അമ്പലപ്പുഴ: ശമ്പളം ലഭിക്കാത്തതിനെതിരെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ഭരണപക്ഷ യൂണിയന്റെ പ്രതിഷേധം. ആശുപത്രി വികസന സമിതി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)​ന്റെ നേതൃത്വത്തിലാണ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മുമ്പ് അഞ്ചാം തീയതിയോടെയെങ്കിലും ശമ്പളം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഇതുവരെയും അത് ലഭിക്കാതെ വന്നതോടെയാണ് ഭരണപക്ഷ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. എച്ച്.ഡി.സിയിലെ 120 ഓളം ജീവനക്കാർക്കാണ് ഒരാഴ്ച പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തത്. സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസും സ്ഥലത്തെത്തിയിരുന്നു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.കബീർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL