SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

നഷ്ടപരിഹാരം അപര്യാപ്‌തമെന്ന്

ആലപ്പുഴ :പുല്ലുപാറയിലുണ്ടായ കെ.എസ്ആർ.ടി.സി ബസ് അപകടത്തിൽ മരിച്ചവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അപര്യാപ്തമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ബസിന്റെ കാലപ്പഴക്കമാകാം അപകടകാരണം.അപകടത്തിന്റെ പൂർണ്ണ ഉത്തരവാത്തം സംസ്ഥാന സർക്കാരിനാണ്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ വാങ്ങിക്കൂട്ടിയ ബസ് ഉപയോഗിച്ച് ചാർട്ടർ ടൂറിസം നടത്തുന്നതിന് പിന്നിൽ മനുഷ്യ ജീവന് വില നൽകാതെ ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യമാണുള്ളത്. അപകടത്തിൽ മരിച്ച രണ്ടുപേരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം,​ മറ്റു രണ്ടുപേരുടെ വീടുകളിൽ സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL