
അമ്പലപ്പുഴ: മത മൈത്രിയുടെ മകുടോദാഹരണമായ എരുമേലി പേട്ടതുള്ളലിനുള്ള അമ്പലപ്പുഴ സംഘത്തിന്റെ യാത്രയും മതസൗഹാർദ്ദം വിളിച്ചോതുന്നതായി.
ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ ദർശിച്ച്, കൊച്ചമ്പലത്തിൽ പേട്ട കെട്ടി നേരെ വാവരു പള്ളിയിൽ പ്രവേശിച്ച ശേഷം, വാവർ പ്രതിനിധിയെയും കൂട്ടിയാണ് പേട്ടതുള്ളൽ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്. രഥ ഘോഷയാത്ര നടന്നുപോകുന്ന വഴികളിൽ നാനാജാതി മതസ്ഥർ പൂജാദ്രവ്യങ്ങൾ സമർപ്പിക്കുന്നതും ഭക്ഷണം, ദാഹ ജലം, മധുര പലഹാരങ്ങൾ എന്നിവ നൽകുന്നതും പതിവാണ്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി രഥയാത്ര തകഴിയിലെത്തുമ്പോൾ ഭക്തർക്ക് മുന്തിരി ജ്യൂസ് നൽകി വരുന്ന തകഴി ബ്രദേഴ്സ് ജൂവലറി ഉടമ മുഹമ്മദ് ഷരീഫ് ഇത്തവണയും അത് മുടക്കിയില്ല. എല്ലാവരും ജ്യൂസ് കുടിച്ച ശേഷം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |