
മാന്നാർ: ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച എം.ടി അനുസ്മരണസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ഡോ. പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജി.കൃഷ്ണകുമാർ, പ്രൊഫ.പി.ഡി ശശിധരൻ, ഗോപി ബുധനൂർ, ജി.നിശികാന്ത്, അമ്മ മലയാളം പ്രസിഡന്റ് അഡ്വ.ജെ അജയൻ, പ്രഭാകരൻ നായർ, ടി.കെ സുഭാഷ് എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ്ലാൽ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഷൈലജ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |