
ആലപ്പുഴ: ആലപ്പുഴയിലെ സാംസ്കാരിക നായകനും അദ്ധ്യാപക പ്രതിഭയുമായ കല്ലേലി രാഘവൻ പിള്ളയെ കോൺഗ്രസ് നേതാവും ജനശ്രീമിഷൻ ചെയർമാനുമായ എം.എം.ഹസനും ഭരത് സേവക് സമാജം ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രനും സന്ദർശിച്ചു. ഉച്ചക്ക് ഒരുമണിയോടെ തോണ്ടൻകുളങ്ങരയിലെ ശ്രീവിദ്യയിൽ എത്തിയ ഇരു നേതാക്കളും കല്ലേലി രാഘവൻ പിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. മകൾ ഡോ.എൻ.ആർ.ചിത്രയും ബന്ധുകളും വീട്ടിലുണ്ടായിരുന്നു. വീട്ടിൽ വിശ്രമത്തിലുള്ള കല്ലേലിയുടെ ആരോഗ്യവിവരം നേതാക്കൾ ആരാഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |