
മാവേലിക്കര- സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ പുരുഷവിഭാഗം ചാമ്പ്യൻമാരായ ആലപ്പുഴ ജില്ലാ ടീമിന് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മാവേലിക്കര മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കൃഷ്ണകുമാരി, സോഫ്റ്റ്ബോൾ അസ്സോസ്സിയേഷൻ ജില്ലാ പ്രസിഡൻ്റ് അഡ്വ.ബി.രാജശേഖരൻ, സെക്രട്ടറി സിബു ശിവദാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഡേവിഡ് ജോസഫ്, മാർ ഇവാനിയോസ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എബ്രഹാം. കെ, രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു. . രണ്ടാം തവണയാണ് ആലപ്പുഴ ജില്ല സംസ്ഥാന സീനിയർ കീരീടം ചൂടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |