SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

കൈകൾ മരവിച്ചെങ്കിലും നിറഞ്ഞാടി അനന്തനുണ്ണി

c

തിരുവനന്തപുരം : ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികളുടെ കേരളനടനം മത്സരം മുറുകി. ചെസ്റ്റ് നമ്പർ 115 വേദിയിലെത്തി. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പോയിന്റുമായി എ ഗ്രേഡ് നേടിയ മാവേലിക്കര കൊയ്പ്പള്ളികാരാന്മ വി.എസ്.എസ് എച്ച്.എസിലെ ഒൻപതാം ക്ലാസുകാരൻ അനന്തനുണ്ണി.എ.ടി പതിവ് ശൈലിയിൽ നടനമാടി. പത്താം മിനിട്ടിൽ നിർഭാഗ്യമെന്നപോലെ ഇടതുകൈയ്യുടെ വിരലുകൾ മരവിച്ചു. വിരലുകൾ ചലിപ്പിക്കാനാകാതെ പ്രയാസപ്പെടുന്ന അനന്തനുണ്ണിയെ സാധാരണ കാഴ്ചക്കാർക്ക് മനസിലായില്ലെങ്കിലും ഗുരുവായ ബാലകൃഷ്ണനുൾപ്പെടെയുള്ളവർ ഒരുനിമിഷത്തേക്ക് മരവിച്ചുപോയി. ശേഷിക്കുന്ന അഞ്ചുമിനിട്ട് തികയ്ക്കാതെ അനന്തനുണ്ണി വേദിവിടുമെന്ന് പലരും കരുതിയെങ്കിലും ആ പ്രതിഭ മനം നിറഞ്ഞാടി. കഴിഞ്ഞ ദിവസങ്ങളിൽ അനന്തനുണ്ണിയ്ക്ക് പനിയായിരുന്നു. ഇന്നലെ കേരളനടനം നടന്ന വഴുതയ്ക്കാട് ടാഗോർ തീയേറ്ററിൻെറ മേക്ക് റൂം ഉൾപ്പെടെ എ.സിയാണ്. രാവിലെ മുതൽ എ.സിയിലിരുന്നു. ഉച്ചയ്ക്ക് 12ഓടെ വേദിയിലെത്തിയപ്പോഴേക്കും ശരീരമാസകലം തണുത്തു. ചുവടുകൾവച്ചെങ്കിലും തണുപ്പ് വിട്ടുമാറാതെ ഇടതുകൈക്കുഴയുടെ താഴ്‌വശം മരവിപ്പ് അനുഭവപ്പെട്ടു. എന്നാൽ ചുവടുകളൊന്നും പിഴയ്ക്കാതെ നടനം പൂർത്തിയാക്കി. പിന്നാലെ വീട്ടുകാർ വേദിയ്ക്ക് പുറത്തേക്ക് കൊണ്ടുപോയി വെയിലേൽപ്പിച്ചതോടെ സാധാരണനിലയിലായി. ഫലം വന്നപ്പോൾ അനന്തനുണ്ണി ഒഴികെ മറ്റെല്ലാവർക്കും എഗ്രേഡ്. നിർഭാഗ്യം ബി ഗ്രേഡാണ് സമ്മാനിച്ചതെങ്കിലും അനന്തനുണ്ണിയും അവൻറ പ്രതിഭയെ അറിയുന്ന അദ്ധ്യാപകരും വീട്ടുകാരും നിരാശരല്ല.

കഴിഞ്ഞ ദിവസങ്ങളിൽ കഥകളി, പാഠകം മത്സരങ്ങളിൽ പങ്കെടുത്ത അനന്തനുണ്ണി എഗ്രേഡ് നേടിയിരുന്നു.

ചെട്ടികുളങ്ങര ഈരേഴ സൗത്ത് കോയിക്കൽ ഇടയ്ക്ക് വീട്ടിൽ ആർ. അശോക് കുമാറിന്റെയും അദ്ധ്യാപികയായ തുഷാരയുടെയും മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL