ചേർത്തല:തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുകയും അടക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ധീവര സഭ ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർമുക്കത്ത് ധർണ സംഘടിപ്പിച്ചു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നാൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ധർണയ്ക്ക് താലൂക്ക് പ്രസിഡന്റ് ചന്ദ്രൻ കൃഷ്ണാലയം,സെക്രട്ടറി സുരേഷ് കരിയിൽ, ഭാരവാഹികളായ വി.കെ.സിദ്ധാർഥൻ,എം.വി.ഉദയകുമാർ,സി.എസ്. നാരായണൻ കുട്ടി,കെ.ആർ.വിശ്വംഭരൻ,ഹരിഹരൻ,രാജേഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |