SignIn
Kerala Kaumudi Online
Saturday, 24 October 2026 3.53 AM IST

ബൈക്ക് ഓട്ടോയിലിടിച്ച് 4 പേർക്ക് പരിക്ക്

arr

അരൂർ : അമിതവേഗതയിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് 4 പേർക്ക് പരിക്കേറ്റു. ഓട്ടോ യാത്രികരായ അരൂർ കോട്ടപ്പുറം റോഡ് ചിതേലിൽ ശാൽ ഭവനിൽ മോഹനൻ പിള്ളയുടെ ഭാര്യ ഓമന, കൊച്ചുമകൻ ആര്യൻ എന്നിവർക്കും ഓട്ടോഡ്രൈവർക്കും ബൈക്ക് ഓടിച്ചിരുന്നയാളിനുമാണ് പരിക്കേറ്റത്. ഓമനയുടെ മകൾ ശാൽബിയുടെ പുത്രനാണ് ആര്യൻ. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അരൂക്കുറ്റി കൊമ്പനാമുറി സ്വദേശിയായ ബൈക്ക് യാത്രികനെയും ഓട്ടോറിക്ഷ ഡ്രൈവറെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 11 ന് അരൂർ പള്ളി - പള്ളിയറക്കാവ് റോഡിൽ പുതുവാരനാട് ദേവീക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. വടക്ക് നിന്ന് വന്ന ഓട്ടോറിക്ഷയിലേക്ക് അരൂക്കുറ്റി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ക്ഷേത്രത്തിലെ ഉത്സവ ആവശ്യത്തിന് നാട്ടിയിരുന്ന ഇരുമ്പു തൂണിൽ ഇടിച്ച ശേഷമാണ് ബൈക്ക് തെറിച്ചു വീണത്. ഓട്ടോയും തകർന്നു. ബൈക്കുകളുടെ അമിതവേഗം കാരണം അപകടങ്ങൾ തുടർക്കഥയാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL