SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

വാതിൽപ്പടി വിതരണം സമരത്തിൽ,​ പണിമുടക്ക് പ്രഖ്യാപിച്ച് വ്യാപാരികൾ

ആലപ്പുഴ : വാതിൽപ്പടി വിതരണക്കാരുടെ സമരം തുടരുന്നതിനിടെ,​

റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരം കൂടി പ്രഖ്യാപിച്ചതോടെ റേഷൻ വിതരണ രംഗം പ്രതിസന്ധിയിലേക്ക്. വിതരണക്കാരുടെ സമരം ഒന്നരയാഴ്ച പിന്നിട്ടതോടെ കടകളിൽ 40 ശതമാനം ഭക്ഷ്യസാധനങ്ങൾ മാത്രമാണ് സ്റ്റോക്കുള്ളത്.

ഇതിനിടെയാണ് റേഷൻ വ്യാപാരികൾ 27മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവ രണ്ടും കൂടിയാകുമ്പോൾ റേഷൻ വിതരണം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നതിൽ സംശയമില്ല.

എ.എ.വൈ, ബി.പി.എൽ കാർഡുടമകൾക്ക് രണ്ടാഴ്ചകൂടി വിതരണം ചെയ്യാനുള്ള

ഭക്ഷ്യസാധനങ്ങൾ മാത്രമാണ് കടകളിൽ അവശേഷിക്കുന്നത്.

നിലവിൽ നീല, വെള്ള കാർഡ് ഉടമകൾക്ക് അരി വിതരണം നടത്താനാകുന്നില്ല. ജില്ലയിലെ റേഷൻ കടകളിൽ 10മുതൽ 40ക്വിന്റൽ അരിയേ ഇനി സ്റ്റോക്കുള്ളു.

റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻ കടകളിൽ വാതിൽപ്പടി വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻ.എഫ്.എസ്.എ) ഒന്നാം തീയതി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഡിസംബർ മുതൽ ഒക്ടോബർ വരെയുള്ള ബിൽകുടിശികയും സെപ്തംബറിലെ കുടിശിക ഭാഗികമായും നൽകാത്തതാണ് വാതിപ്പടി വിരണക്കാരെ സമരമുഖത്ത് എത്തിച്ചത്. ബിൽകുടിശികയ്ക്ക് വേണ്ടിയുള്ള നാലമാത്തെ സമരമാണ് നടക്കുന്നത്. റേഷൻ വ്യാപാര മേഖലയിലെ നാല് സംഘനകൾ ഉൾപ്പെടുന്ന റേഷൻ കോഡിനേഷൻ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

റേഷൻവിതരണം പ്രതിസന്ധിയിലേക്ക്

1.ഇരുകൂട്ടരുടെയും സമരം അനിശ്ചിതമായി നീണ്ടുപോയാൽ അരി ഉൾപ്പടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വില പൊതുവിപണിയിൽ കുതിച്ചുയരാൻ ഇടയാക്കും. ഇത് സാധാരണക്കാർക്ക് വൻ തിരിച്ചടിയാകും

2.നീല കാർഡിൽ ഒരുഅംഗത്തിന് 4 രൂപ നിരക്കിൽ രണ്ട് കലോയും വെള്ളക്കാർഡുകളിൽ 10.90രൂപ നിരക്കിൽ ആറ് കിലോ കുത്തരിയും വിതരണം ചെയ്യാനാണ് സർക്കാർ നിദ്ദേശം. എന്നാൽ,​റേഷൻ കടകളിൽ കുത്തരി സ്റ്റോക്കില്ല

3.നിലവിൽ സ്റ്റോക്കുള്ളത് പച്ചരിയും വെള്ളഅരിയുമാണ്. എന്നാൽ ഇവ പകരമായി

കാർഡു ഉടമകൾക്ക് നൽകാനും കഴിയില്ല. കാരണം സർക്കാരിന്റെ പ്രത്യേക അനുമതി ഇതിന് ആവശ്യമാണ്

4.ഇത്തരം സന്ദർഭങ്ങളിൽ മൈനസ് ബില്ലിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നരീതി മുമ്പ് ഉണ്ടായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ തടയിട്ടതോടെ അതും നിർത്തലാക്കി

സമരം ചർച്ചയിലൂടെ പരിഹരിച്ച് ഭക്ഷ്യധാന്യങ്ങൾ മുടക്കംകൂടാതെ വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ പുതുക്കി നൽകാനുള്ള തീരുമാനം ഉണ്ടാകണം.

- എൻ.ഷജീർ, സംസ്ഥാന ഓർഗനൈസർ, കെ.എസ്.ആർ.ആർ.ഡി.എ

താലൂക്കിലെ

റേഷൻകടകൾ

അമ്പലപ്പുഴ:199

ചേർത്തല:286

കുട്ടനാട്:112

കാർത്തികപ്പള്ളി:254

മാവേലിക്കര:220

ചെങ്ങന്നൂർ:126

ആകെ: 1197

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL