
തുറവൂർ: എഴുപുന്ന തെക്ക് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ നിർദ്ധനരോഗികൾക്കായുള്ള ചികിത്സ സഹായപദ്ധതിയുടെ ആദ്യ സംഭാവന അരുർ റോട്ടറി ക്ലബ് പ്രസിഡന്റ് കെ.പി.അംബുജാക്ഷനിൽ നിന്ന് സൊസൈറ്റി രക്ഷാധികാരി വി.പി.ഹമീദ് ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ്പി. പി.മധു അദ്ധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്തംഗം കെ.രാജീവൻ,കെ.രമേശൻ, സൊസൈറ്റി വൈസ് പ്രസിഡന്റ് സി.ഡി.ബോസ്, ജോയിന്റ് സെക്രട്ടറിമാരായ പി.കെ.ബൈജു, ജയേന്ദ്രദാസ്, എൻ.പി.തമ്പി, കെ.ജി.മധു, റോട്ടറി ക്ലബ് ഭാരവാഹികളായ ചാച്ചപ്പൻ, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ലിജിൻ തോമസ് സ്വാഗതവും സി.ബി.ചന്ദ്രസേനൻ ശാന്തി നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |