ആലപ്പുഴ : ജില്ലാകോടതിപാലം നവീകരണത്തിന്റെ ഭാഗമായി വ്യാപാരികൾ നൽകിയ ഹർജി 23ലേക്ക് മാറ്റി. നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സർക്കാർ പുറമ്പോക്കിലുള്ള 16 കടക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്. കൂടുതൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കെ.ആർ.എഫ്.ബി. കേസ് അടുത്ത അവധിക്ക് തീർപ്പാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കേസ് തീർപ്പായാൽ മാത്രമേ ഇരുകരകളിലെയും പൈലിംഗ് ജോലികൾ ആരംഭിക്കാൻ കഴിയൂ. അതേസമയം, വാടക്കനാലിന്റെ വടക്കേകരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് പുരോഗമിക്കുന്നു. പുന്നമട ഭാഗത്തേക്കുള്ള പൈലിംഗ് അടുത്ത ആഴ്ച ആരംഭിക്കും. ഇതിന് ആവശ്യമായ യന്ത്രങ്ങൾ എത്തിച്ചുകഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |