SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

ആലപ്പുഴക്കാർ വലിയ ടെൻഷനിലാണ് !

ആലപ്പുഴ: ആലപ്പുഴയിൽ മുപ്പത് വയസ് പിന്നിട്ടവരിലേറെയും ഉയർന്ന രക്തസമ്മർദ്ദം നേരിടുന്നവരെന്ന് സർവ്വേ ഫലം. ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ശൈലീ ആപ്പ് വഴി നടത്തിയ സർവേയിലാണ് ജില്ലയിൽ ലക്ഷക്കണക്കിന് പേർ രക്തസമ്മർദ്ദം കാരണം ബുദ്ധിമുട്ടുന്നതായി വ്യക്തമായത്. ശൈലീ ആപ്പ് വഴിയുള്ള രണ്ടാം ഘട്ട സർവേയാണ് നിലവിൽ പുരോഗമിക്കുന്നത്. ഫെബ്രുവരിയിൽ സർവ്വേ അവസാനിപ്പിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ആദ്യ ഘട്ട സർവ്വേയിൽ വിവരണ ശേഖരണം നടത്തിയവർക്ക് പുറമേ, പുതിയ ആളുകളെയും ഉൾപ്പെടുത്തിയാണ് രോഗങ്ങൾ സംബന്ധിച്ചും, ലക്ഷണങ്ങൾ സംബന്ധിച്ചും ചോദ്യാവലി പ്രകാരം വിവരശേഖരണം നടത്തിയത്. ആദ്യഘട്ട സർവ്വേയിൽ ജില്ലയിൽ 10.23 ലക്ഷം പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം ഘട്ട സർവ്വേ അന്തിമപാദത്തിലേക്കെത്തിയപ്പോൾ ആറ് ലക്ഷത്തിലധികം പേർ ഉൾപ്പെടും. ആദ്യ ഘട്ടത്തിൽ രോഗസാധ്യതയും ലക്ഷണങ്ങളും കണ്ടെത്തിയവരെ തുടർ പരിശോധനകൾക്കും ചികിത്സയ്ക്കും വിധേയരാക്കുന്നുണ്ട്. തുടർ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം അതത് പ്രദേശത്തെ ആശാവർക്കർമാർക്കാണ്.

ആരോഗ്യസർവേ

(രണ്ടാം ഘട്ടം)​

ആകെ : 602596 പേരിൽ

രോഗസാദ്ധ്യത : 329505

ഉയർന്ന രക്തസമ്മർദ്ദം: 100652

പ്രമേഹം: 52119

രണ്ടുമുള്ളവർ : 40857

ക്യാൻസർ ലക്ഷണമുള്ളവരും വർദ്ധിച്ചു

#30 വയസിന് മുകളിലുള്ള എല്ലാവരെയും സ്ക്രീനിങ്ങിന് വിധേയരാക്കുന്നു

#ലക്ഷണങ്ങളുള്ളവർക്ക് രോഗനിർണ്ണയം നടത്തി തുടർ ചികിത്സ ഉറപ്പാക്കും

#രോഗം നേരത്തെ കണ്ടെത്താനാകുന്നതിനാൽ സങ്കീർണമാകാതെ നിയന്ത്രിക്കാം

#ആദ്യ ഘട്ട സർവേയിൽ ഉൾപ്പെടാതെ പോയവരെ രണ്ടാംഘട്ടത്തിന് സ്ക്രീനിംഗിന് വിധേയമാക്കുന്നു

ഫെബ്രുവരിക്കകം സർവേ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. രോഗലക്ഷണങ്ങളുള്ളവർക്ക് പരിശോധനയും തുടർചികിത്സയും ഉറപ്പാക്കും

- ആരോഗ്യ പ്രവർത്തകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL