
മുഹമ്മ: രണ്ട് മാസം മുമ്പ് വാഹനാപകടത്തിൽ പൂർണമായി തകർന്ന മാവിൻചുവട് ജംഗ്ഷനിലെ ഇന്ത്യൻ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി സ്മാരക കാത്തിരിപ്പ് കേന്ദ്രം മകരം റസിഡന്റ്സ് അസോസിയേഷൻ പുനർനിർമ്മിച്ചു. മുഹമ്മ പൊലീസ് എസ്. എച്ച്. ഒ ലൈസാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മകരം പ്രസിഡന്റ് ബി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിൽ കെ.ഇ കാർമ്മൽ സെൻട്രൽ സ്ക്കൂൾ പ്രിൻസിപ്പാൾ ഫാ.ഡോ.സാംജി വടക്കേടം സി. എം. ഐ, മകരം രക്ഷാധികാരി സി.കെ.മണി ചിരപ്പൻചിറ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |